പുന്നപ്ര: അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ഭരണം നടത്തിയ കാലത്താണ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതല്‍ ദുരിതം അനുഭവിച്ചതെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെ ക്രട്ടറി ടി.വി. ബാബു.
മലമ്പുഴയില്‍ ഭൂരഹിതരായവര്ക്ക് പട്ടയം നല്‍കി വാര്‍ത്ത സൃഷ്ടിക്കുകയും കയ്യടി വാങ്ങുകയും ചെയ്ത വിഎസ് ഇന്നുവരെ പട്ടയക്കാര്‍ക്ക് എവിടെയാണ് ഭൂമി നല്‍കിയതെന്നുകൂടി വ്യക്തമാക്കണം. നൂറുകണക്കിന് പട്ടയക്കാര്‍ ഭൂമിയില്ലാതെ ഇന്നും മലമ്പുഴയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിയുന്നുണ്ട്.
പട്ടികജാതിക്കാരെ വഞ്ചിച്ച വിഎസ് കേരളം കണ്ട വഞ്ചകനായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമത്വ മുന്നേറ്റയാത്രയുടെ ഭാഗമായി പുന്നപ്രയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
















