ശബരിമല: അയ്യപ്പ ഭക്തര്‍ക്കുണ്ടായ അസൗകര്യത്തെ തുടര്‍ന്ന് പതിനെട്ടാം പടിയിലെ കൈവരികള്‍ നീക്കം ചെയ്തു. മണ്ഡലകാലത്തിന് മുന്‍പായി നടന്ന പതിനെട്ടാം പടിയുടെ നവീകരണത്തിലാണ് ഇരുവശങ്ങളിലും കൈവരികള്‍ സ്ഥാപിച്ചത്.
ഇതുമൂലം പതിനെട്ടാംപടിയില്‍ ജോലി നോക്കുന്ന പോലീസുകാര്‍ക്ക് ഇരു കൈവരികള്‍ക്കും അകത്തായി നില്ക്കേണ്ടിവന്നു. ഇരുവശത്തും പോലീസുകാര്‍ നിന്നു കഴിഞ്ഞാല്‍ രണ്ട് അയ്യപ്പന്മാരില് കൂടുതല്‍ നിരന്ന് കയറാന്‍ സാധിച്ചിരുന്നില്ല. അയ്യപ്പന്മാര് കൈവരിയില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചത് പതിനെട്ടാം പടിയിലൂടെയുള്ള കയറ്റത്തിന്റെ വേഗതയും കുറച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയിലുണ്ടായ തിരക്കില്‍ പതിനെട്ടാംപടിയില്‍ ജോലിനോക്കിയിരുന്ന പോലീസുകാര്‍ ഇതിനാല്‍ നന്നെ വിഷമിച്ചു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കൈവരികള്‍ അഴിച്ചു മാറ്റിയത്. ഇതിനു ശേഷം നാല് അയ്യപ്പഭക്തര്‍ക്ക് വരെ നിരന്ന് കയറാന്‍ സാധിക്കുന്നെന്നും പതിനെട്ടാം പടിയിലൂടെയുള്ള ഭക്തരുടെ കയറ്റത്തിന് വേഗത വര്‍ദ്ധിച്ചെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: