തോൽപ്പെട്ടി:വന്യമൃഗശല്യം രൂക്ഷമായ അരണപ്പാറ ബ്രഹ്മഗിരി എസ്റ്റേറ്റ് പരിസരം മുതല്‍ സ്ഥാപിക്കാനിരുന്ന ഷോക്ക് ഫെൻസിങ്ങ് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിസ്ഥാപിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി തിരുനെല്ലി പഞ്ചായത്ത് ഇരുപത്തിനാലാം നമ്പർബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗഭീഷണിയിൽനിന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ചുവർഷം മുമ്പ് പ്രദേശവാസികളും തോട്ടംതൊഴിലാളികളും നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രഹ്മഗിരി എസ്റ്റേറ്റ് മുതല്‍ ഏഴ് കിലോമീറ്റർ ദൂരത്തില്‍ ഷോക്ക് ഫെൻസിങ്ങ് സ്ഥാപിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട് മെൻറ് തീരുമാനിച്ചിരുന്നു.എന്നാൽ ഇതിനായി അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് ഇപ്പോള്‍ താരതമ്യേന വന്യമൃഗം ശല്യം കുറവുളള പിവിഎസ് എസ്റ്റേറ്റ് മുതല്‍ നാഗമനഎസ്റ്റേറ്റ്വരെയുളള ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് നീക്കംനടക്കുന്നത്.ഇതിൻറെ സർവ്വെനടപടികൾ പൂർത്തിയായികഴിഞ്ഞു.ഇക്കാര്യത്തിൽ ജനകീയസമിതി വിളിച്ചുചേർത്ത് അഭിപ്രായമാരായുന്നതിനായി വാർഡുമെമ്പറെ ചുമതലപ്പെടുത്തിയെങ്കിലും മുഴുവന്‍ നാട്ടുകാരെയും അറിയിക്കാതെ സ്വന്തം പാർട്ടിക്കരെ മാത്രം ഉൾപ്പെടുത്തികമ്മറ്റി യുണ്ടാക്കി വാർഡുമെമ്പർ ഡിപ്പാർട്ടുമെൻറിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: