പരപ്പനങ്ങാടി: പഴയ ഫയലുകളെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കുന്നില്ല. പുതിയ നഗരസഭയിലെ റിക്കാര്‍ഡ് റൂമില്‍ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം പഴയ ഫയലുകള്‍ ചാക്കില്‍ക്കെട്ടി പുറത്തേക്ക് കടത്താന്‍ ശ്രമിച്ച വേങ്ങര സ്വദേശിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസെത്തി രേഖകള്‍ തിരികെ അതെ സ്ഥലത്ത് വെപ്പിച്ചു. അവധി ദിവസമായ ഞായാറാഴ്ചയും നഗരസഭയില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി മെമ്പര്‍മാരെ തെരഞ്ഞെടുക്കാനെത്തിയ വരണാധികാരി മലപ്പുറം ടൗ ണ് പ്ലാനിംഗ് ഓഫീസറെയും അകത്തേക്ക് കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് കൗണ്‍സിലര്‍മാരും മറ്റ് നാട്ടുകാരും തടിച്ചുകൂടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് നടന്നത്.
35 വര്‍ഷം ലീഗ് ഭരിച്ച പഞ്ചായത്താണ് പരപ്പനങ്ങാടി. ഇത്തവണ നഗരസഭയാക്കി ഉയര്‍ത്തുകയായിരുന്നു. 35 വര്‍ഷത്തെ അഴിമതി ഫയലുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് നാട്ടുകാരും പ്രതിപക്ഷവും പറയുന്നു.
പഴയ കടലാസുകളും സാധനങ്ങളും ലേലത്തിനെടുക്കുന്ന ആളാണ് ഫയലുകള്‍ കൊണ്ടുപോകാനൊരുങ്ങിയത്. സംഭവത്തിന് ഉദ്യോഗസ്ഥതല അന്വേഷണം നടത്താമെന്ന് നഗരസഭ വൈസ് ചെയര്മാന് പറഞ്ഞു. കഴിഞ്ഞ 27ന് നടന്ന കൗണ്‍സിലില്‍ ലേലവിവരം മറച്ചുവെച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: