താനാളൂര്‍: പുതുകുളങ്ങര ശിവക്ഷേത്രത്തില്‍ അതിക്രമിച്ച് കയറുകയും അക്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് പരാതി. സാമൂഹ്യവിരുദ്ധരായ പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പോലീസിന്റെ നടപടി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ വിഎച്ചപി, ക്ഷേത്രസംരക്ഷണസമിതി, ഹിന്ദുഐക്യവേദി, ആര്‍എസ്എസ് എന്നീ സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നില്ല. ഇതില്‍ ദുരൂഹതയുണ്ട്. ജില്ലയില്‍ ക്ഷേത്രങ്ങള്‍ക്കെതിരെയുള്ള ആക്രമണവും മോഷണവും വര്‍ദ്ധിക്കുകയാണ്. ക്ഷേത്രസ്വത്തുക്കള്‍ എടുക്കുന്ന സര്‍ക്കാരിന് അവ സംരക്ഷിക്കാനും ഉത്തരവാദിത്വമുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെയും സഹിഷ്ണുതയും ചോദ്യം ചെയ്യുന്ന തരത്തില്‍ പെരുമാറുകയാണ് അധികൃതര്‍.
ക്ഷേത്രാക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ വിഎച്ച്പി ജില്ലാ പ്രസിഡന്റ് ടി.വി.വാസു അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പരപ്പനങ്ങാടി താലൂക്ക് കാര്യവാഹ് പി.മനോജ്, ക്ഷേത്രസംരക്ഷണസമിതി താലൂക്ക് പ്രസിഡന്റ് ശിവരാമന്, ശിവക്ഷേത്രം സമിതി പ്രസിഡന്റ് ടി.കുഞ്ഞൂട്ടി, ഹിന്ദുഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി കെ.വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: