തിരുമല: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിനാശകാലേ വിപരീതബുദ്ധി എന്ന അവസ്ഥയാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്. സാമൂഹിക നീതിക്കുവേണ്ടിയുള്ള സമത്വമുന്നേറ്റയാത്ര ആരംഭിച്ചതു മുതല്‍ അതിനെ തകര്‍ക്കാനും താറടിച്ചു കാണിക്കാനും ഇരുമുന്നണികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സുദീര്‍ഘമായ പ്രസംഗത്തിന്റെ ഒന്നോ രണ്ടോ വാക്കുകള്‍ അടര്‍ത്തിയെടുത്ത് കള്ളക്കേസ് ഉണ്ടാക്കിയാല്‍ വെള്ളാപ്പള്ളിക്ക് കൈയ്യടി കൂടുതല്‍ ലഭിക്കും എന്നതല്ലാതെ ഈ മുന്നേറ്റത്തെ തകര്‍ക്കാനോ തടുത്തു നിര്‍ത്താനോ സാധ്യമല്ലെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. തിരുമലയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മാത്രമാണ് ജയിച്ചത്. ബീഫും ബാര്‍കോഴയും ആയുധമാക്കിയതുകൊണ്ടുമാത്രം വോട്ടിലും സീറ്റിലും നേരിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ നേരിടാന്‍ പോകുന്നത് വന്‍ തിരിച്ചടിയാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ അടവുകളും പയറ്റിയിട്ടും അതൊന്നും ഏശിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ശോഭ പറഞ്ഞു.
എം.ആര്. ഗോപന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടിയും നേമം മണ്ഡലത്തിലെ കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: