കിളിമാനൂര്‍: ഞായറാഴ്ച സന്ധ്യയോടെ മകള്‍ക്കുമൊപ്പം ആക്കുളം കായലില്‍ ചാടി മരിച്ച കിളിമാനൂര്‍ ജാസ്മി മന്‍സിലില്‍ ജാസ്മിയുടെ സഹോദരി തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം ജീവനക്കാരി സജിന(25)യെ തിരുവനന്തപുരം പേട്ടയില്‍ റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇവരുടെ സ്കൂട്ടര്‍ ട്രാക്കിനുസമീപം കണ്ടതിനെതുടര്‍ന്നാണ് മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചത്.
ഞായറാഴ്ച സന്ധ്യയോടെയാണ് ജാസ്മി, മകള്‍ ഫാത്തിമ (മൂന്നര)യും മാതാവ് സോബിദയുമാണ് ആക്കുളം കായലില്‍ ചാടിയത്. ഒപ്പമുണ്ടായിരുന്ന ആണ്മക്കളായ റയാന്, റംസിന് എന്നിവര്‍ കായലില്‍ ചാടുന്നതിനുമുമ്പ് സമീപമെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിന്തിരിപ്പിച്ച് രക്ഷിക്കുകയായിരുന്നു. കായലില്‍ ചാടിയ സോബിതയെ രക്ഷിച്ചെങ്കിലും മകളും കൊച്ചുമകളും മരണപ്പെട്ടു. ഇതിലുള്ള മനോവേദനയിലായിരുന്നു തീവണ്ടിക്കുമുന്നില്‍ ചാടി സജിത ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. രണ്ടുവര്‍ഷം മുമ്പ് വിവാഹിതയായ സജിന ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊപ്രാ ബിസിനസുകാരനായ സൈനുദീന്റെ മക്കളായ സജിനയും ജാസ്മിയും. സഹോദരന് റിയാസ് ഗള്‍ഫിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: