തിരുവനന്തപുരം: സുവിശേഷ പ്രസംഗം നടത്തി മതം മാറ്റത്തിനെ പ്രോത്സാഹിപ്പിച്ച ചീഫ് സെക്രട്ടറി ജിജിതോംസണെ പുറത്താക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഗുരുതരമായ സര്‍വ്വീസ് ചട്ടലംഘനമാണ് ചീഫ്സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് ജിജിതോംസണ് ചെയ്തത്. ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് മതപ്രചാരവേല നടത്തിയ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥ തലങ്ങളില്‍ തന്റെ താത്പര്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
മതസാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനും പ്രസംഗിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി തന്നെ ചട്ടലംഘനം നടത്തിയിരിക്കുകയാണ്. കേരളത്തിന്റെ ഭരണരംഗത്ത് സംഘടിത മതശക്തികള്‍ പിടിമുറുക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ജിജിതോംസണ് നടത്തിയ പ്രസംഗം. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങിലാണ് അനുവദിക്കപ്പെട്ട സമയത്തിലും കൂടുതല്‍ എടുത്ത് തന്റെ സുവിശേഷ പ്രസംഗത്തിന് ചീഫ്സെക്രട്ടറി മുതിര്‍ന്നത്. ഇദ്ദേഹത്തിന്റെ നടപടികളെ സംശയത്തോടുകൂടി മാത്രമേ കാണാനാവൂ എന്ന് ബാബു പറഞ്ഞു. ജിജി തോംസണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 3ന് ഹിന്ദുഐക്യവേദി നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: