പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ രാമപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തില്‍ അസൗകര്യങ്ങളേറെ. ഇവിടെ വിരിവെച്ച് വിശ്രമിക്കാനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകാത്തതിനെതിരേ പ്രതിഷേധം ഉയരുന്നു. ക്ഷേത്രത്തിലെ വിശാലമായ ഹാളില്‍ രാത്രിയില്‍ വേണ്ടത്രപ്രകാശസംവിധാനമില്ലാത്തത് തീര്‍ത്ഥാടകരെ വലയ്ക്കുന്നു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെദേവസ്വം മരാമത്ത് വകുപ്പുപ്പിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ക്കായുള്ള എസ്റ്റിമേറ്റ് എടുത്തെങ്കിലും മണ്ഡലപൂജ തുടങ്ങി രണ്ടാ്ചയായിട്ടും ഇടത്താവളത്തില്‍ അയ്യപ്പന്മാര്ക്ക് വേണ്ടവിധം സൗകര്യം ഒരുക്കിയിട്ടില്ല. പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി രണ്ടു കക്കൂസുകളുണ്ടെങ്കിലും ഇത് ഏത് നിമിഷവും താഴെപോകുന്ന നിലയിലാണ്. ചുറ്റമ്പലത്തില്‍ നിന്നും വെള്ളം ഹാളിലേക്ക് വീഴുന്നതുമൂലം തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി വിരിവെക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്. മുണ്ടപ്പുഴ റോഡിന്റെ സൈഡിലെ ക്ഷേത്രമതില്‍ തകര്‍ന്ന് ഇഴജന്തുക്കളും മറ്റും കയറുന്ന നിലയിലാണ്. റാന്നി രാമപുരം മേജര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തോട് മരാമത്ത് വകുപ്പും ദേവസ്വവും കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ വിശ്വഹിന്ദുപരിഷത്ത് റാന്നി താലൂക്ക് സമിതിയോഗം പ്രതിഷേധിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ.എം.അയ്യപ്പന്‍കുട്ടി കോട്ടപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രവികുന്നയ്ക്കാട് അദ്ധ്യക്ഷതവഹിച്ചു., സന്തോഷ് പുല്ലൂപ്രം, സിജികാവുങ്കല്, കെ.എം.വേണുക്കുട്ടന്‍, ആര്.ഗോപാലകൃഷ്ണന്, കെ.ആര്.ജി നായര്‍, പി.പി.ശശിധരന്‍നായര്‍, എ.അമല്‍, സാജു അടിച്ചിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. അറ്റകുറ്റപണികള്‍ നടത്തുന്നതിന് കാലതാമസം നേരിട്ടാല്‍ ആറന്മുള എ.സി.ഓഫീസിന് മുമ്പില്‍ പ്രത്യക്ഷ സമരം നടത്തുവാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: