പഴശ്ശിരാജാ സ്മരണിക സമിതി യുടെ നേതൃത്തത്തില്‍ പഴശ്ശി സ്മൃതി മണ്ഡപത്തില്‍ നടത്തിയപുഷ്പാര്ച്ചന
മാനന്തവാടി:വീരപഴശ്ശിയുടെ ഇരുനൂറ്റി പതിനൊന്നാം വീരാഹുതി ദിനത്തോടനുബന്ധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പഴശ്ശി സ്മൃതി മണ്ഡപത്തിലേക്ക് തീർത്ഥയാത്രയും പുഷ്പാർച്ചനയും നടത്തി.തോണിച്ചാൽ പഴശ്ശിബാലമന്ദിരത്തിൽ നിന്നുംബൈക്ക് റാലിയുടെ അകമ്പടിയോടെ ആരംഭിച്ച തീർത്ഥയാത്ര വീരപഴശ്ശി അന്ത്യവിശ്രമം കൊളളുന്ന മാനന്തവാടിയിലെ പഴശ്ശി സ്മൃതി മണ്ഡപത്തിൽ സമാപിച്ചു.കർഷകമോർച്ച ദേശീയ സെക്രട്ടറി പി.സി.മോഹനൻമാസ്റ്റർ,വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷൻ പളളിയറരാമൻ,രാഷ്ട്രീയസ്വയംസേവക് സംഘം സംഭാഗ് കാര്യവാഹ് പി.പി.സുരേഷ്ബാബു, ജില്ലാ പ്രചാരക് അരുൺകുമാർ, ജില്ലാ സമ്പർക്കപ്രമുഖ് സി.കെ.ഉദയൻ, മാനന്തവാടി താലൂക്ക് സംഘചാലക് പി.പരമേശ്വരൻ,താലൂക്ക് കാര്യവാഹ് പ്രദീപ്കുമാർ, ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.സദാനന്ദൻ, കേരളാ ആദിവാസിസംഘം ജില്ലാ അധ്യക്ഷന്‍ പി.ആർ.വിജയൻ,ബിഎംഎസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ്. ജി നായര്‍,യുവമോർച്ച ജില്ലാ പ്രസിൻറ് അഖിൽപ്രേം,
പഴശ്ശിബാലമന്ദിരം മാനേജര്‍ എൻ.ബാലചന്ദ്രൻ,ഭാരതീയവിദ്യാനികേതൻ ജില്ലാ സംയോജകൻ രാജമുരളീധരൻ, ബാലഗോകുലം മേഖലാ സെക്രട്ടറി വി.കെ.സുരേന്ദ്രൻ, തോണിച്ചാൽ വീരപഴശ്ശി വിദ്യാമന്ദിരം, അഞ്ചുകുന്ന് സഞ്ജീവനി വിദ്യാനികേതൻ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുംഅധ്യാപകരുമടക്കം നൂറുകണക്കിനാളുകൾ തീർത്ഥയാത്രയിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: