അങ്ങാടിപ്പുറം: അവധി ദിനമായ ഞായറാഴ്ച അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ ഓട്ടോറിക്ഷ കിട്ടാതെ വലഞ്ഞു. ചില സ്ഥലങ്ങളിലേക്ക് മാത്രമായി ഓട്ടോ ഡ്രൈവര്‍മാര്‍ അപ്രഖ്യാപിത സമരം പ്രഖ്യാപിച്ചതാണ് യാത്രക്കാരെ വലച്ചത്. മണ്ഡല കാലമായതിനാല്‍ ധാരാളം ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസവും ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് എത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ നിരവധി ഭക്തരുള്പ്പെടെയുള്ളവരും അങ്ങാടിപ്പുറത്ത് അകപ്പെട്ടു പോയി. ഫഌറ്റ് ഫോമില്‍ നിന്ന് എവിടേക്ക് പോകണം എന്നറിയാതെ വലഞ്ഞ ഇവരെ സഹായിക്കാന്‍ സഹയാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊ ഒന്നായ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന അനവധി യാത്രക്കാരാണ് ഓട്ടോ െ്രെഡവര്‍മാരുടെ ധാര്ഷ്ഠ്യത്തിന് മുമ്പില്‍ നിസഹായരാകുന്നത്. കേരളത്തിലെ തന്നെ ‘ഹോസ്പിറ്റല്‍ സിറ്റി’ എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ ചികിത്സക്കായി എത്തുന്ന രോഗികളും ബന്ധുക്കളും ആശ്രയിക്കുന്നതും അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനെയാണ്. എന്നാല്‍ ഇവിടെ ട്രെയിന്‍ ഇറങ്ങുമ്പോള്‍ മുതല്‍ ദുരിതമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. പലരും നഗരത്തെപ്പറ്റി ധാരണ ഇല്ലാത്തവരായതിനാല്‍ അവര്‍ക്ക് ഏക ആശ്രയവും ഓട്ടോറിക്ഷയാണ്. എന്നാല്‍ സാധാരണക്കാരന്റെ ആശ്രയമായ ഈ വാഹനം ഇവിടെ എത്തുന്നവര്‍ക്ക് പേടിസ്വപ്നമാണ്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൊട്ടടുത്ത ബസ്സ്റ്റോപ്പിലേക്ക് 300 മീറ്ററോളം ദൂരമുണ്ട്. ഭാരമുള്ള ലഗേജുകളുമായി സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇത്രയും ദൂരം നടന്നു പോകുന്നത് തന്നെ ബുദ്ധിമുട്ടാണ്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലിലെ ഓട്ടോ െ്രെഡവര്‍മാര്‍ ഓട്ടം പോകുന്നില്ലെന്ന വിവരം ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തക്ക് വന്‍സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. നിരവധി പേര് ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. ഓട്ടോ െ്രെഡവര്മാരെപ്പറ്റി നിരവധി പരാതികള്‍ ഉണ്ടായിട്ടും നടപടി എടുക്കാത്ത അധികാരികള്‍ക്കെതിരെ പൊതുജനങ്ങള്‍ രോഷം കൊള്ളുകയാണ്. കാക്കിയിട്ട നിയമപാലകര്‍ക്ക് കാക്കിയിട്ട അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ െ്രെഡവര്‍മാരെ ഭയമാണോ എന്നും ജനങ്ങള്‍ പരിഹസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: