മാനന്തവാടി : കായികകുതിപ്പില് മീനങ്ങാടി ജിഎച്ച്എസ്എസ്; രണ്ടാം സ്ഥാനത്തിനായി കാക്കവയലും കാട്ടിക്കുളവും ട്രാക്കില്‍ തീ പാറും പോരാട്ടം. 59 ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ 125പോയിന്റുമായി മീനങ്ങാടി ജിഎച്ച്എസ്എസും 74 പോയിന്റുമായി കാക്കവയല്‍ ജിഎച്ച്എസ്എസും തൊട്ടുപിന്നില്‍ 69 പോയിന്റുമായികാട്ടിക്കുളം ജിഎച്ച്എസ്എസും നില്ക്കുന്നു. മേളയുടെ രണ്ടാം ദിനമായ ഇന്നലെയും മീനങ്ങാടിയുടെ കായികകുതിപ്പിന് ലേശംപോലും കുറവ് വന്നിട്ടില്ല. ഇന്നലെ അവസാനം നടന്ന 400 മീറ്റര്‍ റിലെയില്‍ സബ് ജൂനിയര്‍ ആണ് കുട്ടികളില്‍ മാനന്തവാടി ഉപജില്ലയും പെണ്‍കുട്ടികളില്‍ ബത്തേരി ഉപജില്ലയും ജൂനിയര്‍ ബോയ് സില് മാനന്തവാടിയും ഗേള്‍ സില് ബത്തേരിയും സീനിയര്‍ ആണ്‍വിഭാഗത്തില്‍ ബത്തേരിയും ഗേള്‍ വിഭാഗത്തില്‍ മാനന്തവാടിയും ഒന്നാമതെത്തി. അവസാനദിനമായ ഇന്ന് രാവിലെ 6.30ന് ക്രോസ് കണ്ട്രി മത്സരം നടക്കും. 7.30ന് ഓടെ ട്രാക്കിനങ്ങളും വൈകീട്ട് സമാപനസമ്മേളനവും നടക്കും. സമാപന സമ്മേളനം നഗരസഭ ചെയര്മാന് വി.ആര്.പ്രവീജ് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. െക.അസ്മത്ത് അധ്യക്ഷനാകുന്ന പരിപാടിയില്‍ മാനന്തവാടി ഡി.വൈ.എസ്.പി. എ.ആര്. പ്രേംകുമാര്‍ വിജയികളായ കായികതാരങ്ങള്‍ക്ക് സമ്മാനദാനം നടത്തും.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പനംകണ്ടി ജി എച്ച്എസ്എസ്സിലെ ദിവ്യ ഗണേഷ് ഒന്നാമതെത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: