തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റയാത്രയുടെ സമാപന പന്തലിന്റെ കാല്‍നാട്ടുകര്‍മം ശംഖുംമുഖം കടപ്പുറത്ത് കരിക്കകം ദേവീക്ഷേത്ര മേല്‍ശാന്തി കണ്ണന്പോറ്റിയുടെ നേതൃത്വത്തില്‍ നടന്നു. മുഖ്യരക്ഷാധികാരി അമ്പലത്തറ എം.കെ. രാജന്റെയും രക്ഷാധികാരി എസ്. രഞ്ചിത്തിന്റെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര സ്വാഗതസംഘം ചെയര്മാന് വിഷ്ണുഭക്തന്, ജനറല്‍ കണ്‍വീനര്‍ ചൂഴാല്‍ ജി. നിര്മലന്, കണ്‍വീനര്‍ ഗോകുല്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് കാല്‍നാട്ടുകര്‍മം നിര്‍വ്വഹിച്ചത്. എസ്എന്‍ഡിപിയോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ രതീഷ് ചെങ്ങന്നൂര്‍, ഇന്‍സ്പെക്ടിംഗ് ഓഫീസര്‍മാരായ സൂരജ്കുമാര്, ബാലചന്ദ്രന്, ലാല്‍കുമാര്‍, യൂണിയന് ഭാരവാഹികളായ പ്രേംരാജ്, മഞ്ഞമല സുബാഷ്, ആലുവിള അജിത്ത്, പരുത്തിപ്പള്ളി സുരേന്ദ്രന്, പാങ്ങോട് ചന്ദ്രന്, ഇടവക്കോട് രാജേഷ്, ഉഴമലയ്ക്കല്‍ കരുണാകരന്, വേണു കാരണവര്‍, വീരണകാവ് സുരേന്ദ്രന് തുടങ്ങി നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: