പേട്ട: വലിയതുറ എസ്ഐയെ സ്ഥലം മാറ്റാന്‍ സിപിഎം ലീഗ് കൂട്ടുകെട്ട്. കഞ്ചാവ് മയക്കുമരുന്ന് ലോബികള്‍ക്കെതിരെ എസ്ഐ ധനപാലനും സംഘവും തിരിഞ്ഞതോടെയാണ് ഇരുപാര്‍ട്ടിയിലെയും ഉന്നതതലങ്ങളില്‍ നിന്നും നീക്കം നടത്തിയത്. എന്നാല്‍ പ്രാദേശിക തലത്തില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ ശ്രീകാര്യം സ്റ്റേഷനിലേക്ക് മാറ്റാനുള്ള തീരുമാനം പോലീസ് ഉന്നതങ്ങളില്‍ മരവിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിലാണ് ധനപാലന് എസ്ഐ ആയി വലിയതുറ സ്റ്റേഷനില്‍ ചാര്‍ജ്ജെടുക്കുന്നത്. അന്നു മുതല്‍ ബീമാപള്ളി മുതല്‍ വേളി വരെയുള്ള കഞ്ചാവ് മയക്കുമരുന്ന് ലോബികള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. കാലങ്ങളായി വീട് കേറിയുള്ള പരിശോധനയ്ക്ക് പോലീസുപോലും ഭയപ്പെട്ടിരുന്ന ബീമാപള്ളി, പത്തേക്കര്‍,മുട്ടത്തറ എന്നിവിടങ്ങളിലെ കോളനികളില്‍ പരിശോധന നടത്തി കഞ്ചാവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ഇദ്ദേഹം പിടികൂടിയത്. ബീമാപള്ളി സ്വദേശികളായ സുള്‍ഫിക്കര്‍, ജലാല്‍ മുട്ടത്തറ സ്വദേശികളായ ചാമ്പ കുഞ്ഞുമോന്, ആലുവ ബിജു, ചെറിയതുറ സ്വദേശിയായ അലി, പരുത്തിക്കുഴി സ്വദേശിയായ ഫിറോസ്, കരിമഠം സ്വദേശി മുരുകേശന്, ബാലനഗര്‍ സ്വദേശികളായ പോള്‍, മുഹമ്മദ്, പല്ലന് സജി, കൊച്ചുവേളി സ്വദേശിയായ സൗജിത് തുടങ്ങിയ മൊത്ത കച്ചവടക്കാരില്‍ നിന്നും തുടങ്ങുകയാണ് കഞ്ചാവ് കേസിലെ പ്രതികളുടെ നിര. ഭൂരിഭാഗം പേരെയും വലിയതുറ പാലത്തിന് സമീപത്തു നിന്നും സ്വീവേജ് ഫാം പ്രദേശത്തു നിന്നുമാണ് പിടികൂടിയത്. ഇതില്‍ പോള്‍ ലഹരി ഗുളികകളുടെയും കഫ് സിറപ്പുകളുടെയും വന്ശേഖരത്തോടെയാണ് പിടിയിലായത്. അമേരിക്കയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാല്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ബാലനഗറിലെ ഇയാളുടെ വീട് പരിശോധനയിലാണ് ലഹരി മരുന്നുകളുടെ വന്‍ശേഖരം കണ്ടെത്തിയത്.
എന്നാല്‍ എസ്ഐയെ സ്ഥലം മാറ്റാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടെത്തിയ കാരണം കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ നിന്നും കടന്നു കളഞ്ഞ കൊച്ചുവേളി വിനായക നഗര്‍ സ്വദേശി സൗജിത്തിനെ കുറിച്ചുള്ള അന്വേഷണത്തില്‍ സിപിഎം കടകംപള്ളി ഏരിയാ കമ്മറ്റി അംഗവും കര്‍ഷക സംഘം ജില്ലാ നേതാവുമായ ആനയറ തോപ്പില്‍ ലെയ്ന്‍ സ്വദേശി സുധക്കുട്ടന് എന്ന സുദര്‍ശനനെ കസ്റ്റഡിയിലെടുത്തതോടെയാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയാകുമെന്ന ഭയമാണ്.
അതേസമയം ലീഗിനെ സംബന്ധിച്ചിടത്തോളം ബീമാപള്ളിയിലെ ലീഗിലെ അനുസരണയുള്ള ഗുണ്ടകളാണ് കഞ്ചാവ് കേസില്‍ അകത്തായിരിക്കുന്നത്.
കാലങ്ങളായി പ്രദേശത്ത് ലീഗ് മേലാളന്മാര് പോറ്റി വളര്‍ത്തിയ മയക്കുമരുന്ന് ലോബിയാണ് തകര്‍ച്ചയിലേക്കെത്തിയിരിക്കുന്നത്. ഇതോടെയാണ് എസ്ഐക്കെതിരെ ഇരുമുന്നണികളും കൈകോര്‍ത്തത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലേക്കാള്‍ വലിയതുറ പോലീസ് സ്റ്റേഷന് പരിധിയിലുണ്ടായ മാററം ജനങ്ങളെ പോലീസുമായി കൂടുതല്‍ അടുപ്പിച്ചിരിക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം സമൂഹത്തിന് എതിരാണെങ്കില്‍ ഇവിടെ പ്രതിഷേധിക്കപ്പെടുന്നുവെന്നതാണ് പ്രധാന വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: