നേമം: ഡിഫി ഗുണ്ടകളുടെ വിളയാട്ടത്തില്‍ പാപ്പനംകോട് എസ്റ്റേറ്റിന് സമീപം അരുവാക്കോട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി എസ്റ്റേറ്റ് വാര്‍ഡ് കമ്മറ്റി അംഗം അരുവാക്കോട് അമ്മ ലളിതാഭവനില്‍ സന്തോഷ് (38), സത്യന്‍നഗര്‍ ചവിണിച്ചിവിള റീന നിലയത്തില്‍ സുരേഷ് (28) എന്നിവര്‍ക്കാണ് ഗുരുതരമായി വെട്ടേറ്റത്. ഇന്നലെ പുലര്‍ച്ചെയോടെ വീട് വളഞ്ഞ് ഭാര്യയെയും കുട്ടിയെയും ഭീഷണിപ്പെടുത്തിയ ശേഷമാണ് അക്രമികള്‍ സന്തോഷിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് വെട്ടേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വെട്ടേറ്റ് കൈവിരല്‍ അറ്റ സുരേഷിനെ ശസ്ത്രക്രിയയ്ക്കായി സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് സ്ഥിരം ക്വട്ടേഷന്ജോലികള് ചെയ്യുന്ന ഡിവൈഎഫ്ഐ ക്രിമിനല്‍സംഘമാണ് അക്രമം നടത്തിയത്. ഷെമീര്‍, സുബാഷ്, വെള്ള അജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി അബിലാഷ് ഒരു വോട്ടിനായിരുന്നു എസ്റ്റേറ്റ് വാര്‍ഡില്‍ പരാജയപ്പെട്ടത്. ബിജെപിയുടെ കടന്നു കയറ്റം സിപിഎം നേതൃത്വത്തെ ചൊടിപ്പിക്കുകയും നിരവധി തവണ അക്രമപ്രവര്‍ത്തനത്തിന് നീക്കം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് കഴിഞ്ഞ ദിവസത്തെ അക്രമം. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പാപ്പനംകോട് ജംഗ്ഷന് മുതല്‍ എസ്റ്റേറ്റ് വരെ പ്രകടനം നടത്തി. അക്രമം നടത്തിയവര്‍ക്ക് പാര്‍ട്ടി അറിവോടെ ലഹരി മാഫിയയുമായി ബന്ധമുണ്ട്. എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് നേമം പോലീസ് കേസ്സെടുത്തു. നഗരസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ വിജയം കരസ്ഥമാക്കിയതിനെ തുടര്‍ന്ന് ആശങ്കയിലായ സിപിഎം നേതൃത്വമാണ് അക്രമത്തിന് കൂട പിടിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സ്ഥലം എംഎല്‍എയുടെ ആശീര്‍വാദവും അക്രമികള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: