വര്‍ക്കല: വിശ്വഹിന്ദുപരിഷത് മുന്‍ അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാളിന്റെ ചിതാഭസ്മം പാപനാശത്ത് നിമജ്ജനം ചെയ്തു. രാവിലെ 9ന് സമന്വയഭവനില്‍ നിന്നാരംഭിച്ച ചിതാഭസ്മ നിമജ്ജന ഘോഷയാത്ര വര്‍ക്കല മൈതാനം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു. മൈതാനത്ത് നടന്ന അനുസ്മരണ സമ്മേളനത്തിനുശേഷം പാപനാശം ബലിമണ്ഡപത്തിന് സമീപത്ത് നിമജ്ജന കര്‍മ്മങ്ങള്‍ നടന്നു. തുടര്‍ന്ന് സംസ്ഥാന ധര്‍മ്മപ്രചാര്‍ പ്രമുഖ് സുധി, അജയന്മൈലം എന്നിവര്‍ ചിതാഭസ്മം പാപനാശിനിയില്‍ നിമജ്ജനം ചെയ്തു. വിഭാഗ് സെക്രട്ടറി പി.എം. രവി, സംഘടനാസെക്രട്ടറി കെ. ജയകുമാര്‍, വി.ടി. ബിജു, റെജി, സനല്‍കുമാര്‍, അജിത്, എസ്.കെ. എം. സുനില്‍കുമാര്‍, വെണ്ണിയൂര്‍ ഹരി, ഗോപീകൃഷ്ണന്, ബാബു, വില്ലിക്കടവ് സുനില്‍, ആര്. രാജേന്ദ്രപ്രസാദ്, അനില്‍ തുടങ്ങിയവര്‍ നിമജ്ജന ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: