ശബരിമല: ഇരുമുടിക്കെട്ടില്‍ നിന്നും ശേഖരിക്കുന്ന അരിയിലെ മാലിന്യം നീക്കംചെയ്യാന്‍ ആധുനികയന്ത്രം വാങ്ങുമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോ ര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു.
അത്യാധുനിക മെറ്റല്ഡിക്ടക്ടര് യന്ത്രം സ്ഥാപിക്കുന്നതിന് കമ്പനികളുമായി ചര്‍ച്ചനടത്താന്‍ മരാമത്ത് ഇലക്ട്രിക്കല്‍ അസി. എഞ്ചിനീയറെ ചുമതലപ്പെടുത്തി. മണിക്കൂറില്‍ ഒരുടണ്‍ അരി ശുദ്ധീകരിക്കാവുന്ന യന്ത്രം സ്ഥാപിക്കാനാണ് ഉദ്ദേശം. അലുമിനിയം, സ്റ്റീല്‍, ഖരമാലിന്യങ്ങള്‍ എന്നിവ വേര്‍തിരിക്കുന്നതിന് നിലവിലെ യന്ത്രത്തില്‍ ഏറെ കാലതാമസമെടുക്കുന്നതിനാലാണ് പുതിയ യന്ത്രം സ്ഥാപിക്കുന്നത്. ശര്‍ക്കര പായസം, വെള്ള നിവേദ്യം എന്നിവയ്ക്കായാണ് ഈ അരി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: