മാവേലിക്കര: സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ ബസവേശ്വരന്റെ പ്രതിമ നിയമസഭയ്‌ക്ക് മുന്നില്‍ സ്ഥാപിക്കണമെന്ന് ബസവസമിതി സംസ്ഥാന പ്രസിഡന്റ് കെ.പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു. ബസവസമിതി ജില്ലാ കണ്‍വന്‍ഷന്‍ മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ ബസവേശ്വരന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തത് മുഴുവന്‍ ഭാരതീയര്‍ക്കും ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ബസവസമിതി ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസന്‍പിള്ള അധ്യക്ഷത വഹിച്ചു.
മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീല അഭിലാഷ് അംഗത്വവിതരണ ഉദ്ഘാടനവും മുന്‍ ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. മുരളീധരന്‍ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന കമ്മറ്റി മെമ്പര്‍ ശശി തട്ടാരമ്പലം സംഘടനാ വിശദീകരണം നല്‍കി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍, എന്‍.സജി, ശ്രീകുമാരന്‍പിള്ള, അഡ്വ. എ.വി. അരുണ്‍പ്രകാശ്, ലതാമധു, സുമംഗല.എസ്. പിള്ള, സതീഷ് ഓണാട്ടുകര, സുരേഷ് മാങ്കാംകുഴി, ആര്‍. അംബിക എന്നിവര്‍ പ്രസംഗിച്ചു. മധു ഇടപ്പോണ്‍ സ്വാഗതവും അശോകന്‍ നൂറനാട് കൃതജ്ഞതയും പറഞ്ഞു.
















