ശബരിമല: കാനനവാസനായ അയ്യപ്പന്റെ തിരുസന്നിധിയിലും മാളികപ്പുറത്തും പ്രസാദം വിതരണം ചെയ്യുന്നത് റാക്കില എന്ന് അറിയപ്പെടുന്ന കാട്ടുകൂവയുടെ ഇലയിലാണ്. പെട്ടെന്ന് നശിച്ചുപോകില്ലെന്നതാണ് ഈ ഇലയുടെ പ്രത്യേകത.
അതുകൊണ്ടുതന്നെ റാക്കിലയില്‍ ലഭിക്കുന്ന പ്രസാദം ഏറെനാള്‍ കോടുകൂടാതെ സൂക്ഷിച്ചുവയ്ക്കുവാന്‍ കഴിയും. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഭക്തര്‍ക്ക് തിരികെ നാട്ടിലെത്തുംവരെ കാട്ടുകൂവയിലയിലെ പ്രസാദം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുവാന്‍ കഴിയും. വനാന്തരങ്ങളില്നിന്നുമാണ് റാക്കില പ്രസാദവിതരണത്തിനായി ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: