ഹരിപ്പാട്: മാതാഅമൃതാനന്ദമയിയുടെ 62-ാം ജന്മദിനത്തോടനുബന്ധിച്ച് അമൃതാ സാശ്രയസംഘം അംഗങ്ങള്‍ക്കായി അനുവദിച്ച അമൃതനിധി പെന്‍ഷന്റേയും അംഗങ്ങളുടെ മക്കള്‍ക്കായി അനുവദിച്ച വിദ്യാമൃതം സ്‌കോളര്‍ഷിപ്പിന്റെയും വിതരണം 30ന് ആരംഭിക്കും. ആറാട്ടുപുഴ പഞ്ചായത്തിലെ വിതരണം 30 ന് രാവിലെ 10 മുതല്‍ തറയില്‍ക്കടവ് ശ്രീ കുറിയപ്പശ്ശേരില്‍ ക്ഷേത്രം ആഡിറ്റോറിയത്തില്‍ വിതരണം ചെയ്യും. കാര്‍ത്തികപ്പള്ളി താലൂക്കിലെ മറ്റു പഞ്ചായത്തുകളിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യ വിതരണം കരുവാറ്റ ആശ്രമ ജംഗ്ഷന് സമീപമുള്ള അമൃതശ്രി ജില്ലാ ആഫീസില്‍ നടക്കും.
അമ്പലപ്പുഴ താലൂക്കില്‍ ഗുണഭോക്താക്കള്‍ക്കായുള്ള ആനുകൂല്യവിതരണം ഡിസംബര്‍ രണ്ടിന് പുന്തല, പുന്നപ്ര എന്നീ അമൃതശ്രീ ക്ലസ്റ്ററുകളിലായിരിക്കും. മാവേലിക്കര താലൂക്കിലെ വിതരണം മൂന്നിന് വള്ളിക്കുന്നം ക്ലസ്റ്ററിലും, 4, 5, 6, 7 എന്നീ തീയതികളില്‍ യഥാക്രമം ആലപ്പുഴ മുന്‍സിപ്പാലിറ്റി, ചേര്‍ത്തല, കുട്ടനാട് എന്നിവടങ്ങളിലും നടക്കും.
അമൃതശ്രീയും അമൃത ഹോസ്പിറ്റലും ചേര്‍ന്ന് നടത്തുന്ന ജനറല്‍ സര്‍ജറി ക്യാമ്പ് ഡിസംബര്‍ അഞ്ചു വരെ നീട്ടി. ഹെര്‍ണിയ, വെരിക്കോസ് വെയിന്‍, ശരീരഭാഗങ്ങളിലെ മുഴകള്‍, തൈറോയിഡ് എന്നീ അസുഖങ്ങളുള്ള രോഗികളെ അതാത് സ്ഥലങ്ങളില്‍ പരിശോധിച്ച് വിദഗ്ധ ചികിത്സയ്‌ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ച് ചികിത്സിക്കുന്നു. ഈ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാനും ആനുകൂല്യ വിതരണത്തിന്റെയും ചികിത്സാസഹായത്തെക്കുറിച്ച് കൂടുതല്‍ അറിയവാനും അതാതു സ്ഥലങ്ങളിലെ അമൃതശ്രീ കോഡിനേറ്റര്‍റുമായി ബന്ധപ്പെടണമെന്ന് അമൃതാസ്വാശ്രയ സംഘം ചീഫ് കോഡിനേ
















