Categories: India

തെലങ്കാനയില്‍ ഒരു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published by

ഹൈദരാബാദ്: തെലങ്കാനയില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. മേദക് ജില്ലയിലെ ബൊമ്മറെഡ്ഡിഗുദേമിലാണ്  രാകേഷ് എന്ന കുട്ടി അപകടത്തില്‍പ്പെട്ടത്.  ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

പോലീസും വൈദ്യസംഘവും സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തി. അയല്‍വാസി കുഴിച്ച കിണറ്റിലാണ് കുട്ടി വീണത്. വെള്ളം കിട്ടാത്തതിനെത്തുടര്‍ന്ന് ഉപയോഗ ശൂന്യമായി കിടന്ന കിണറ്റിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. ഉപയോഗശൂന്യമായെങ്കിലും കിണര്‍ മൂടാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by