കൊച്ചി: ഐഫ (ഐഐഎഫ്എ) ദക്ഷിണേന്ത്യന്‍ ഫിലിം ഉത്സവം അവാര്‍ഡില്‍ മലയാള വിഭാഗത്തിലെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു.
‘എന്ന് നിന്റെ മൊയ്തീന്’ 14 നോമിനേഷനുകളുമായി മുന്നിലെത്തി. മൂന്ന് വിഭാഗങ്ങളിലായി ഡബിള്‍ നോമിനേഷനുകളും ചിത്രം നേടി.
10 നോമിനേഷനുകളുമായി ‘പ്രേമം’ പിന്നാലെയുണ്ട്. കോമിക് റോളില്‍ ഡബിള്‍ നോമിനേഷനും പ്രേമത്തിന് ലഭിച്ചു. നീന, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ 8 നോമിനേഷനുകളുമായി മുന്‍നിരയിലുണ്ട്. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്കുള്ള ആദരവായാണ് ഫോര്‍ച്ച്യൂണ്‍ സണ്‍ ഫഌവര്‍ ഓയില്‍ ഐഐഎഫ്എ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ വൈവിധ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയുടെ മികവിനുള്ള അംഗീകാരം കൂടിയാണ് ഫിലിം ഉത്സവം എന്ന് ഐ ഐ എഫ് എ ഫിലിം ഉത്സവം ഡയറക്ടര്‍ ആന്ദ്രെ റ്റിമ്മിന്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: