കോവളം: ബാഹുബലി രണ്ടാം ഭാഗത്തില്‍ കൂടുതല്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ബഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ശില്പി രാജമൗലി കോവളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. അണിയറയില്‍ അതീവ രഹസ്യമായി അണിഞ്ഞൊരുങ്ങുന്ന ബാഹുബലി രണ്ടിനു പുറമെ മൂന്നാമത്തെ ഭാഗവും ഉണ്ടാകുമോയെന്ന് ഉടന്‍ തന്നെ അറിയിക്കും. ഇപ്പോള്‍ മനസില്‍ ബാഹുബലി രണ്ടു മാത്രമാണുള്ളത്. ബാഹുബലി രണ്ട് കാണാന്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന പ്രേക്ഷക കോടികളെ താന്‍ നിരാശരാക്കില്ല. കേരളത്തിന്റെ പച്ചപ്പ് അതി സുന്ദരമാണ്. ക്യാമറ പ്രവര്‍ത്തിപ്പിച്ച് നിഷ്ചലമാക്കിയാല് തന്നെ മനോഹരമായ ദൃഷ്യമായിരിക്കും പതിയുകയെന്നും അദ്ദേഹം കേരളത്തെ കുറിച്ചു പറയുന്നു.
ആതിരപ്പള്ളിയിലെ വെള്ളച്ചാട്ടം മനസില്‍ മായാത്ത ചിത്രമാണ്. ഇതു സിനിമക്ക് പശ്ചാത്തലമാക്കാന്‍ പ്രേരിപ്പിച്ചത് അതിന്റെ ശൗര്യമാര്‍ന്ന ഒഴുക്കും ശാന്തതയുമാണ്. 1980തുകളിലാണ് കേരളത്തിലെത്തുന്നത്. അന്നു ശബരിമലക്കു പോകാനായത് നിമിത്തം. പമ്പയില്‍ നിന്നു മലകയറുമ്പോള്‍ വീശിയടിച്ച കാറ്റും മഴയും മനസ്സിനെ സ്വാധീനിച്ചു. അവാര്‍ഡുകളില്‍ താല്പര്യമില്ലെന്നും തനിക്കൊപ്പം ജോലി ചെയ്യുന്ന വിദഗ്ധരായ സാങ്കേതിക വിദഗ്ധരെ അംഗീകരിച്ച് അവാര്‍ഡു നല്കിയാല് വരും സിനിമകള്‍ കൂടുതല്‍ മികവുറ്റതാവുമെന്നും രാജമൗലി പറഞ്ഞു.
കോവളത്തെ ലീല ഹോട്ടലില്‍ കസിനായ ഡോ. ഗുരുവാറെഡ്ഡിയുടെ മകളുടെ വിവാഹം നടക്കുന്നതിനോടനുബന്ധിച്ചാണ് രാജമൗലിയെത്തിയത്. കേരളം ഇത്തരം അന്യഭാഷ അന്യ രാജ്യ വിവാഹങ്ങളുടെയും അന്യഭാഷ ചലച്ചിത്രങ്ങളുടെയും വേദിയായി മാറുകയാണെന്ന് രാജമൗലിക്കൊപ്പമുണ്ടായിരുന്ന ടൂറിസം സെക്രട്ടറി കമലാവര്‍ധന റാവു, ഡയറക്ടര്‍ ഷെയ്ഖ് പരീത് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: