പോത്തന്‍കോട്: പോത്തന്‍കോട് ഗ്രാമ പഞ്ചായത്തില്‍ വെള്ളിയാഴ്ച നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ എല്‍ഡി.എഫ് – കോണ്‍ഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്. നാലു സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് പഞ്ചായത്തില്‍ ആകെ ഉള്ളത്. ഇതില്‍ ഏഴ് മെമ്പര്‍മാരുള്ള സിപിഎം കേവലം ഒരു മെമ്പറുള്ള സിപിഐയും രണ്ട് മെമ്പര്‍മാരുള്ള കോണ്‍ഗ്രസ്സും തമ്മിലാണ് അവിശുദ്ധ കൂട്ടുകെട്ട് അരങ്ങേറിയത്. ആകെയുള്ള പതിനെട്ട് സീറ്റില്‍ ബിജെപിക്ക് ഏഴ് മെമ്പര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനു വേണ്ടി സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ്സും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പിടിച്ചെടുക്കുകയായിരുന്നു.
ധനകാര്യം വികസനം ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസം എന്നിവങ്ങനെയുള്ള നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ക്ഷേമകാര്യം കോണ്‍ഗ്രസ്സിന് കൊടുത്താണ് സിപിഎം അവിശുദ്ധ കൂട്ട്കെട്ട് ഉണ്ടാക്കിയത്. പഞ്ചായത്തില്‍ ബിജെപിയ്ക്കും സിപിഎം നും ഏഴു വീതം അംഗങ്ങളാണ് ഉള്ളത്. അതിനാല്‍ അധികാരമോഹികളായ സിപിഎം കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ച് ഭരണം ഉറപ്പിക്കുകയായിരുന്നു.
അവിശുദ്ധ സഖ്യങ്ങള്‍ അനുവദിക്കുകയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കെപിസി.സി പ്രസിഡന്റ് വി.എം. സുധീരനും മുന്നറിയിപ്പുകള്‍ മറികടന്നാണ് ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതാക്കളുടെ സഹായത്തോടെ അധികാര മോഹികളായ കോണ്‍ഗ്രസ്സ്, സിപിഎം നേതൃത്വ സംഖ്യം സാധിച്ചെടുത്തത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ സിപിഎമ്മിലേയും കോണ്‍ഗ്രസ്സിലെയും അണികളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എം. ബാലമുരളി (പുലിവീട്), ഉഷാകുമാരി (തച്ചപ്പള്ളി), ആശാ. പി. (വാവറമ്പലം), അനിതകുമാരി (പ്ലാമൂട്), ബി. സരിത (മേലെവിള), ഗിരിജകുമാരി (കരൂര്‍), പി. പ്രമോദ് (മണ്ണറ) എന്നിവരാണ് പഞ്ചായത്തിലെ ബിജെപി മെമ്പര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: