തിരുവനന്തപുരം: ഭാരതം മുഴുവന്‍ ആദരിക്കുന്ന പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമിയെ നീചഭാഷയില്‍ വിമര്‍ശിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു.
ഹിന്ദു ധര്‍മ്മത്തിനും ആചാര്യന്മാര്ക്കും നേരെയുള്ള മാര്‍ക്സിസ്റ്റുകളുടെ കടന്നാക്രമണത്തിനെതിരെ അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യധാരാ രാഷ്ട്രീയക്കാര്‍ വ്യാജ പ്രചാരണം നടത്തുകയാണ്. വെള്ളാപ്പള്ളി നടേശന് നടത്തുന്ന സമത്വമുന്നേറ്റ യാത്രയെ എതിര്‍ക്കുന്നതിനു പിന്നില്‍ ഇവരുടെ സങ്കുചിതത്വമാണ് പ്രകടമാകുന്നത്. സമത്വമുന്നേറ്റയാത്ര പേജാവര്‍ മഠാധിപതി ഉദ്ഘാടനം ചെയ്തതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. അദ്ദേഹം ആഗസ്റ്റില്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അന്ന് എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ചടങ്ങില്‍ ഹിന്ദു ധര്‍മ്മ പരിഷത്ത് കോകര്ഡിനേറ്ററും മുന്‍ കൗണ്‍സിലറുമായ പി.അശോക് കുമാര്‍, പരിഷത്ത് രക്ഷാധികാരി എം.ഗോപാല്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.പി.വാവ, കൗണ്‍സിലര്‍ ആര്.സുരേഷ്, വിശ്വഹിന്ദുപരിഷത് ജില്ലാ സെക്രട്ടറി വി.ടി.ബിജു, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ.കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: