ആര്.ഗോപകുമാര്‍
നെടുമങ്ങാട്: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ മൂന്നാം ദിവസത്തെ സവിശേഷമാക്കിയതു വിദഗ്ധര്‍ നയിച്ച സെമിനാറുകളായിരുന്നു. രാവിലെ നടന്ന ‘യുവാക്കളും നൈപുണ്യ വികസനവും’എന്ന വിഷയത്തിലുള്ള സെമിനാറില്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള പ്രോഗ്രാം ഓഫീസര്‍ എം.കെ. വിവേകാനന്ദന് വിഷയം അവതരിപ്പിച്ചു. ജീവിതവിജയം നേടണമെങ്കില്‍ ഏതെങ്കിലും ഒരു മേഖലയില്‍ വൈദഗ്ധ്യം കൂടിയേ തീരൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറുന്ന കാലത്തിനനുസരിച്ചുള്ള തൊഴില്‍നൈപുണ്യം നേടിയെടുക്കാന്‍ നാം ശ്രദ്ധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി
. നെടുമങ്ങാട് നഗരസഭ കൗണ്‍സിലര്‍ കുമാരി വീണ പി. പ്രസാദ് ആശംസ നേര്‍ന്നു. തുടര്‍ന്നു നടന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസ് മല്‍സരത്തില്‍ ശരത് എ. (ജിവിഎച്ച്എസ്എസ് മഞ്ച) ഒന്നാം സ്ഥാനം നേടി. ആസിഫ് റഷീദ് എ. (മനാറുല്‍ ഹുദ എച്ച്എസ്എസ് കൊല്ലങ്കാവ്, നെടുമങ്ങാട്) രണ്ടാം സ്ഥാനവും സഞ്ജന എം. നജീബ് (മനാറുല്‍ ഹുദ എച്ച്എസ്എസ്. കൊല്ലങ്കാവ്, നെടുമങ്ങാട്) മൂന്നാം സ്ഥാനവും നേടി. ഡോ. ബിറ്റര്‍ സി. മുക്കോലയായിരുന്നു ക്വിസ് മാസ്റ്റര്‍. തുടര്‍ന്നു നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങളായ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: