പത്തനംതിട്ട : റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ താളപ്പിഴകളേറെ.
നഗരസഭയുടെ അധീനതയിലുള്ള മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയില്‍ സംഘാടകസമിതി വൈസ് ചെയര്‍പേഴ്സണായ നഗരസഭാ അദ്ധ്യക്ഷ പോലും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തില്ല. ഉദ്ഘാടന ചടങ്ങിന്റെ അദ്ധ്യക്ഷയായി നിശ്ചയിച്ചിരുന്നത് നഗരസഭാ ചെയര്പേഴ്സണെയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. പതാക ഉയര്‍ത്തലിന് നിശ്ചയിച്ചിരുന്ന ജില്ലാ കളക്ടര്‍ എസ് .ഹരികിഷോറും എത്തിയില്ല. ചടങ്ങില്‍ നിശ്ചയിച്ചവരാരാരും എത്താഞ്ഞതിനെത്തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ് തട്ടിക്കൂട്ടുകയായിരുന്നന്നു.
11 സബ്ജില്ലകളില്‍ നിന്നുള്ള ആയിരത്തഞ്ഞൂറിലേറെ കായികാതാരങ്ങള്‍ പങ്കെടക്കുന്നെ് സഘാടകര്‍ അവകാശപ്പെട്ട മേളയില്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സൗകര്യങ്ങള്‍ പരിമിമാണെന്നും പരാതി ഉയര്‍ന്നു. ട്രാക്കിന് ചുറ്റും കാടുകയറിക്കിടക്കുന്നതായി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചൂണ്ടിക്കാട്ടി. കാടുപിടിക്കാതെ കിടന്ന ഭാഗങ്ങളില്‍ ട്രാക്കൊരുക്കിയതല്ലാതെ യാതൊന്നും മേളക്ക് വേണ്ടി ചെയ്തിട്ടില്ല. സ്പോര്‍ട്സ് കൗണ്‍സിലും നഗരസഭയും മേളയുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചിരിക്കുന്നതായും പരാതി ഉയര്‍ന്നു. കുട്ടികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനോ മതിയായ കുടിവെള്ളം എത്തിക്കുന്നതിനോ വേണ്ട സൗകര്യങ്ങള്‍ സംഘാടകസമിതി ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
ആയിരത്തഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളയില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനം പരാജയമായിരുന്നു. ഒരു ആംബുലന്‍സ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഓട്ടമത്സരത്തിനിടെ വീണ് പരിക്കേറ്റ വെണ്ണിക്കുളം സെന്റ് ബഹനാന്സിലെ അനന്തുവിനെ ആംബുലന്‍സിന് സമീപമെത്തിച്ച് ഡ്രൈവര്‍ക്കായി അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നത് സംഘാടന പിഴവിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: