പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍, നടന്നു വരുന്ന ജില്ലാ സ്കൂള്‍ കായികമേളയില്‍ ഇന്നലെ നടന്ന ഷോര്‍ട്ട് പുട്ട്, ഡിസ്കസ് ത്രോ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മീറ്റ് ചാമ്പ്യന്‍ ആകാനുള്ള പരിശ്രമത്തിലാണ് ജെറീന വര്‍ഗീസ്. ഇന്ന് ഹാമര്‍ ത്രോ ഇനത്തിലും മത്സരമുണ്ട്. തണ്ണിതോട് മേലൂട്ടു വീട്ടില്‍ ഗീവര്‍ഗീസ് -ശോശാമ്മ ദമ്പതികളുടെ മകളാണ്. തേക്കുതോട് ഗവ. ഹയര്‍ സെകന്ററി സ്കൂളില്‍ പ്ലസ്ടു വിദ്ധ്യാര്‍ത്ഥിനി. 2008 ല്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ നാലാം സ്ഥാനക്കാരിയാണ്.
തണ്ണിത്തോട് സെന്റ് ബെനെടിക് ഹൈസ്കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച കായിക അദ്ധ്യാപകന് രവീന്ദ്രന് പിള്ളയാണ് ജെറീനയുടെ പരിശീലകന്. ജെറീന മുമ്പ് പഠിച്ചിരുന്നതും ഇതേ സ്കൂളിലാണ്.
തേക്കുതോട്, എലിമുള്ള് തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടെങ്കിലും കായിക അദ്ധ്യാപകര്‍ ഇല്ല. ഈ മലയോര ഗ്രാമങ്ങളില്‍ കേരളത്തിന്റെ കായിക മേഖലയ്ക്ക് വേണ്ടി വലിയ സംഭാവന നല്കാന് കഴിയുന്ന ധാരാളം പ്രതിഭകള്‍ ഉണ്ട്. ശരിയായ ശിക്ഷണം നല്‍കുകയേ വേണ്ടൂ. പക്ഷെ അതിനു വേണ്ട പരിശീലകരോ, സാമഗ്രികളോ ഇല്ല: രവീന്ദ്രന് പിള്ള സര് പറയുന്നു. ഇദ്ദേഹം ചെറുപ്പം മുതലേ പരിശീലനം നല്കിയ അര്ജുന് അടുത്തിടെ സംസ്ഥാന ജൂനിയര്‍ കായികമേളയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയിരുന്നു. പതിനഞ്ചോളം ശിഷ്യര്‍ വിവിധ സ്പോര്‍ട്സ് സ്കൂളുകളില്‍ പഠിക്കുന്നു.
അച്ഛന്റെ വാത്സല്യവും, പട്ടാളക്കാരന്റെ കണിശതയും ആണ് രവീന്ദ്രന് പിള്ള. സ്കൂളില്‍ നിന്ന് പിരിഞ്ഞു പോയിട്ടും പരിശീലന കാര്യങ്ങള്‍ കിറു കൃത്യം. കേരളത്തിനു വേണ്ടി കായിക ഇനങ്ങളില്‍ മത്സരിക്കുക എന്നതാണ് ലക്ഷ്യം. രവീന്ദ്രന്‍പിള്ള സാറിനെ ഫോട്ടോ എടുക്കാന്‍ കയ്യാട്ടി വിളിച്ചു കൊണ്ട് ജെറീന തന്റെ ഹൃദയം തുറന്നു. അപ്പോഴേക്കും അമ്മ ശോശാമ്മയും സ്കൂളിലെ മറ്റു കൂട്ടുകാരും ജറീനക്ക് വട്ടം കൂടി സന്തോഷം പങ്കുവച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: