ശബരിമല: അഞ്ച് എംഎല്‍ഡി സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, ഗസ്റ്റ്ഹൗസ്, ബാത്തിംഗ്ഗട്ട് എന്നിവ ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പമ്പയില്‍ സ്ഥാപിക്കുവാന്‍ ഉന്നതാധികാര സമിതിയോഗത്തില്‍ തീരുമാനമായി. പമ്പയെ ശബരിമലയുടെ പ്രവേശന കവാടമാക്കി മാറ്റുവാനും താമസസൗകര്യത്തിനായി പാണ്ടിത്താവളത്ത് ദര്ശനംകോംപ്ലക്സ് നിര്‍മ്മിക്കുവാനും തീരുമാനമുണ്ട്. സന്നിധാനത്ത് തന്ത്രിക്കും മേല്‍ശാന്തിക്കും താമസിക്കാന്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും.
നിലവിലുള്ള ആവശ്യമില്ലാത്ത പഴയകെട്ടിടങ്ങള്‍ പൊളിച്ചു നീക്കും. നെയ്യഭിഷേകത്തിനുള്ള വഴി ടൈല്‍സ് പാകി വൃത്തിയാക്കും. ട്രാക്ടര്‍ ഉപയോഗിച്ചുള്ള ഖരമാലിന്യനീക്കം അവസാനിപ്പിച്ച് ശബ്ദരഹിതവും ബാറ്ററി ഉപയോഗിച്ച് നിയന്ത്രിക്കുന്നതുമായ ബഗ്ഗീസ് വാങ്ങും. നിലയ്ക്കലില്‍ വിശ്രമഹാളും ലോക്കറോടുകൂടിയ മുറികളും റെസ്റ്റോറന്റ് ബ്ലോക്കും നിര്‍മ്മിക്കും. പുതിയ നാലോളം ക്യൂ കോംപ്ലക്സുകള്‍ കൂടി സ്ഥാപിക്കും. ശബരിമല ഉന്നതാധികാര സമിതി ചെയര്മാന് കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: