കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മോട്ടോര്‍തൊഴിലാളി സംയുക്തയൂനിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍അറിയിച്ചു. ജീവനക്കാര്‍ക്കെതിരെ ആക്രമണവും മര്ദ്ദനവുമുണ്ടാകുമ്പോള്ഷെഡ്യൂളുകള് തെറ്റുന്നതോടെ സര്‍വ്വീസ് മുടങ്ങുകയാണ്. ഇത് പലപ്പോഴുംമിന്നല് പണിമുടക്കായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസംപിണങ്ങോടും കല്‍പ്പറ്റയിലും ഇതാണ് സംഭവിച്ചത്.
കല്‍പ്പറ്റയില്‍ നാട്ടുകാര്അകാരണമായി ബസ് തടഞ്ഞപ്പോള്‍ ഉടന്‍ ഇത് സംബന്ധിച്ച് കല്‍പ്പറ്റ പോലിസില്‍പരാതി നല്‍കിയതാണ്. എന്നാല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ യുടെ അനാസ്ഥയാണ്സര്വ്വീസ് വൈകാനിടയാക്കിയത്. ബസ് തടഞ്ഞവര്‍ക്കെതിരെ നടപടിസ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല. പിന്നീട് മുതിര്‍ന്ന പോലിസ്ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
സ്വകാര്യബസ്ജീവനക്കാര്ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ ബന്ധപ്പെട്ടവര്സാഹചര്യമൊരുക്കണം. സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാര്ത്ഥികളുള്പ്പടെമര്ദ്ദിക്കുന്നത് പതിവായിരിക്കുകയാണ്. മര്ദ്ദിച്ചവിദ്യാര്ത്ഥികള്ക്കെതിരെയും കല്‍പ്പറ്റയില്‍ ബസ്സുകള്‍ തടഞ്ഞിട്ടവര്ക്കെതിരെയുംകര്ശന നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഭാരവാഹികളായ എം ഷാജി, എം ജെ ജയിംസ്, സി കെ സുരേന്ദ്രന്, കെ ബഷീര്പത്രസമ്മേളനത്തില് പങ്കെടുത്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: