തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് ഉപയോഗിച്ച് നിരവധി പേര് സംസ്ഥാനത്ത് വാഹനമോടിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ പെരുകുന്ന സാചര്യത്തില്‍ കര്‍ശന പരിശോധന വേണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി. കൊണ്ടോട്ടി, പൊന്നാനി എന്നിവിടങ്ങളിലുണ്ടായ അപടമരണങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.
മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ്, കര്‍ണാടക എന്നിവിടങ്ങളിലെ ലൈസന്‍സാണ് സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്നത്. വാഹന പരിശോധന നടത്തുന്ന സമയത്ത് ഇത്തരം ലൈസന്‍സ് കണ്ടെത്തിയാല്‍ അവയുടെ ആധികാരിത ഉറപ്പുവരുത്താന്‍ ശ്രമിക്കണം. സംശയം തോന്നിയാല്‍ രസീത് നല്കി ലൈസന്‍സ് പിടിച്ചെടുക്കണമെന്നും തച്ചങ്കരി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. വ്യാജ ലൈസന്‍സുകള്‍ പെരുകുന്നത് തടയാന്‍ പ്രത്യേകം ശ്രദ്ധവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: