ശബരിമല: തീര്‍ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഇനി ടോള്‍ഫ്രീ നമ്പരായ 1800-425-1606-ല്‍ വിളിച്ചാല്‍ മതിയാകും. ജാഗരൂകരാ യ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉടന്‍. അയ്യപ്പഭക്തന്മാരുടെ പരാതി പരിഹാരത്തിനായി ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീനമ്പര്‍ ഇന്നലെ മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ അപമര്യാദയായി പെരുമാറുകയോ അമിതവില ഈടാക്കുകയോ ചെയ്താല്‍ നി ങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം. ടോയ്ലറ്റുകള് വൃത്തിഹീനമായാലും അമിതചാര്‍ജ് വാങ്ങിയാലും പരാതിപെട്ടാവുന്നതാണ്.
പരാതി അറിയിക്കുമ്പോള്‍ പരാതിയുള്ള കടയുടെ നമ്പര്‍സഹിതം പരാതിപ്പെട്ടാല്‍ സ്ഥാപനത്തിനെതിരെ ഉടന്‍ നടപടിയെടുക്കാനാവും.
പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ കടകളും ടോയ്ലറ്റുകളും പ്രത്യേക നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ പരാതികള്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍റൂമില്‍ റിക്കാര്ഡ്ചെയ്യും. ഉടന്‍തന്നെ പമ്പയിലെ ഡ്യൂട്ടിമജിസ്ട്രേറ്റിന് മൊബൈ ല്‍ സന്ദേശംവഴി പരാതിലഭി ക്കും. മജിസ്ട്രേറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറിയാല്‍ മിനിട്ടുകള്‍ക്കകം നടപടിയെടുക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.
ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും പരാതി സ്വീകരിക്കും. ഐടിമിഷനാണ് സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തത്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എല്ലാ കടകളിലും ഹോട്ടലുകളിലും ടോ ള്ഫ്രീനമ്പര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പമ്പയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പമ്പയിലെ കടയില്‍ പതിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: