ശബരിമല: പമ്പയിലെ കോളീഫാം ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ ഇടയായ സംഭവത്തില്‍ മലിനീകരണ നിയന്ത്രണബോര്‍ഡും ദേവസ്വംബോര്‍ഡും ഒത്തുകളിക്കുന്നതായി ആക്ഷേപം. മലിനീകരണ നിയന്ത്രണബോര്‍ഡ് എഴുദിവസംമുമ്പ് പമ്പയില്‍ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയകളുടെ അളവ് 40,000 കവിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാക്ടീരിയകളുടെ വര്‍ദ്ധനവ് തടയാന്‍ നാലുദിവസത്തിനുള്ളില്‍ സത്വരനടപടികള്‍ സ്വീകരിക്കണെന്ന് ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡിന് മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്കി
എന്നാല്‍ നാലു ദിവസത്തിനുള്ളില്‍ യാതൊരു നടപടികളും സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണബോര്‍ഡ് കോടതയില്‍ റിപ്പോര്‍ട്ടും നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി ല്‍ ബാക്ടീരിയകളുടെ വര്‍ദ്ധനവ് തടയിടാന്‍ ദേവസ്വംബോര്‍ഡ് സ്വീകരിച്ച നടപടികള്‍ രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഈ സമയത്താണ് ദേവസ്വംബോര്‍ഡും മലിനീകരണ നിയന്ത്രണബോര്‍ഡും കോടതിയെ തെറ്റിദ്ധരിപ്പിക്കാ ന് ഒത്തുകളിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യാജപരിശോധനാ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആക്ഷപം.
ഒറ്റദിവവസത്തിനുള്ളില് ബോര്‍ഡ് പരിസ്ഥിതി എന്‍ജിനീയര്‍ അലക്സാണ്ടര്‍ ജോര്‍ജ്ജാണ് കോളിഫാം ബാക്ടീരിയകളുടെ എണ്ണം 4,500 ആയി കുറഞ്ഞതായി റിപ്പോര്‍ട്ട് നല്‍കിയത്.
ഇത് സംബന്ധിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന് പത്രക്കുറുപ്പുമിറക്കി. പാണ്ടിത്താവളം, ഗസ്റ്റ്ഹൗസ്, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലെ പൊട്ടിയൊഴുകിയ കക്കൂസ് ടാങ്കുകളിലെ മാലിന്യം കൊപ്രാപുരയ്ക്ക് സമീപത്തെ സേഫ്ടി ടാങ്കിലേക്ക് എത്തിക്കുവാന്‍ ദേവസ്വം പൊതുമരാമത്ത് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായും ഇദ്ദേഹം പത്രക്കുറുപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍ ദേവസ്വം മരാമത്ത് വിഭാഗം ഇത് സംബന്ധിച്ച് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നാണ് ആരോപണം.
സന്നിധാനത്തെ മാലിന്യ സംസ്കരണവും മലിനജലത്തിന്റെ ഒഴുക്കും നിയന്ത്രിച്ചതില്‍ തൃപ്തിയുള്ളതായി കഴിഞ്ഞദിവസം ചേര്‍ന്ന അവലോകനയോഗത്തില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് പ്രതിനിധി സജീഷ് ജോയി അറിയിക്കുകയും ചെയ്തു.
ദേവസ്വം പൊതുമരാമത്ത് വകുപ്പിന് ബോര്‍ഡ് പ്രസിഡന്റ് നല്കിയ കടലാസ്സില്‍ ഒതുങ്ങിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പമ്പയിലെ കോളിഫാം ബാക്ടിരീയകള് നാല്പ്പതിനായിരത്തില്നിന്ന് എങ്ങനെ നാലായിരത്തി അഞ്ഞൂറായി കുറഞ്ഞുവെന്നാണ് സംശയകരമായ ചോദ്യം ഉയരുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്രക്കുറുപ്പിറക്കിയാല് പമ്പയിലെ ബാക്ടീരിയകളുടെ എണ്ണം കുറയുമെങ്കില്‍ ഇനിയും അദ്ദേഹം ഇത് ആവര്‍ത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: