പരപ്പനങ്ങാടി: പരപ്പനങ്ങാടി പരിയാപുരം നെയ്തല്ലൂര്‍ മേഖലയില്‍ ഐഐഎസ്ടി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥരെത്തി. രാവിലെ പത്ത് മണിയോടെയാണ് തിരുര്‍ ലാന്‍ഡ് അക്വിസിഷന്‍ സര്‍വേയറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ‘ഭൂമി അളന്നുതിരിക്കാനെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രദേശത്തു നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ പ്രതിഷേധവുമായെത്തി ജനിച്ച മണ്ണില്‍ ജിവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിന്നെതിരെയുള്ള ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സ്ഥലമളക്കാതെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം വിടേണ്ടി വന്നു. പോലിസ് സഹായത്തോടെ സ്ഥലമേറ്റെടുക്കുമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ പോയതെന്ന് പ്രദേശത്തെ സ്ത്രീകളടക്കമുള്ളവര്‍ ഭയപ്പെടുന്നു.സ്വെരമായ ജനജീവിതം തടസപ്പെടുത്തിക്കൊണ്ട് കകടഠ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യത്തിനെതിരെ വ രു നാളുകളില്‍ പ്രതിഷേധം ശക്തമാക്കും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടത്തെ ജനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നീക്കംഎന്തു വില കൊടുത്തും ചെറുക്കുമെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.. മന്ത്രിയുടെ ഭിന്നതയുടെ രാഷ്‌ട്രീയം പരപ്പനങ്ങാടിയില്‍ നടപ്പില്ലെന്ന് ബി.ജെ.പി.പരപ്പന്നങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയും വ്യക്തമാക്കി. ഉദ്യോഗസ്ഥ ഭരണകൂടമാഫിയ പ്രദേശത്ത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥക്കെതിരെ നെയ്തല്ലൂര്‍ ദേശം ഒന്നടങ്കം നാളെ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: