മങ്കട: ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ വീടുകള്‍തോറും കയറിയിറങ്ങി പണപ്പിരിവിന് നിര്‍ബന്ധിക്കുന്നതായി പരാതി. ചെറുകുളമ്പ് ഐകെടി ഹയര്‍സക്കണ്ടറി സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത എത്തിയത്. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ ഉതാധികാരികള്ക്ക് പരാതി അയക്കുകയും ചെയ്തു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സ്കൂള്‍ പിടിഎയില്‍ നിന്നും ലഭിക്കുന്ന ഫണ്ട് തികയാതെ വന്നാല്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സാമ്പത്തിക കാര്യത്തിനായി പ്രത്യേക ഉപസമിതിയുണ്ടാക്കി വ്യാപാരവ്യവസായ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പിരവെടുക്കുന്നത് സാധാരണ പതിവാണ്.
സ്കൂള്‍ പ്രവേശന സമയങ്ങളില്‍ സീറ്റിന് കോഴ വിവാദത്തില്‍ എന്നും മുന്‍പന്തിയിലുള്ള ഈ സ്കൂളില്‍ എയ്ഡഡിലും അണ് എയിഡഡിലുമായി കെജിതലം മുതല്‍ പ്ലസ്ടുതലം വരെ ആയിരക്കണക്കിന് കുട്ടികളാണ് പഠനം നടത്തുത്. കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അണ്‍എയ്ഡഡ് കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പിരിവ് നല്കുയാളുടെ പേരും സംഖ്യയും എഴുതിച്ചേര്‍ക്കാവുന്ന വിധം പത്ത് രശീതിയുള്ള ഓരോ ബുക്ക് വിധം മുഴുവന്‍ കുട്ടികളുടെയും കൈവശം കൊടുത്ത് സ്കൂള്‍ അധികൃതര്‍ വിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച നല്കിയ രശീതികളില്‍ ശനിയും ഞായറും പിരിവ് നടത്തി തിങ്കളാഴ്ച്ച ക്ലാസ്സ് ടീച്ചറെ ഏല്‍പ്പിക്കാനാണ് നിര്‍ദ്ദേശം. െ്രെപമറി ക്ലാസ്സുകളിലെ കുട്ടികള്‍ പിരിച്ചേല്പ്പിക്കേണ്ട നിര്‍ബന്ധിത തുക നൂ രൂപയാണ്. ക്ലാസ്സ് കയറ്റത്തിനനുസരിച്ച് തുകയുടെ തോതും കൂടും. ഓരോ തരത്തിലും ഏറ്റവും കൂടുതല്‍ പണം പിരിച്ചേല്പ്പിക്കുവര്ക്ക് സ്കൂള്‍ അധികൃതര്‍ പ്രത്യേക പ്രോത്സാഹന സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
നാല് കിലോ മീറ്റര്‍ അകലം മാത്രമുള്ള കോഡൂര്‍ ചെമ്മങ്കടവിലാണ് മലപ്പുറം ഉപജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്നത്. എന്നാല്‍ അവിടെ ഇത്തരം പിരിവുകളില്ല. പെരിന്തല് ഉപജില്ലാ കലോത്സവം നടക്കുന്ന പുലാമന്തോള്‍ ഗവ സ്കൂളിലും ഇത്തരം ഒരു പിരിവിനെ പറ്റി കേട്ടറിവ് പോലും ഇല്ല. ഇതൊക്കയാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിന് കൂടുതല്‍ ശക്തി പകരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്തിന്റെ കിഡ്നി വെല്‍ഫയര്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം ജില്ലയില്‍ സ്കൂള്‍ കുട്ടികളെ ഉപയോഗിച്ച് ഇത്തരത്തില്‍ പിരിവ് നടത്തിയിരുന്നു. പക്ഷേ ഒരു നിശ്ചിത തുക വീതം ഓരോ കുട്ടിയുംയ പിരിക്കണമെന്ന് നിര്ബന്ധമില്ലായിരുന്നു. അതില്‍ ലഭിച്ച നല്ല പ്രതികരണമാകാം അധ്യാപകരെ കൈ നനയാതെ മീന്‍ പിടിക്കാനുള്ള ഈ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്നും കരുതുന്നു. കിഡ്നി രോഗം പോലുള്ള മാറാരോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കുട്ടികളില്‍ സാമൂഹ്യ പ്രതിബന്ധതയുണ്ടാക്കുമെതിനാല് അതിനെ പ്രോത്സാഹിപ്പിച്ച രക്ഷിതാക്കള്‍ തന്നെ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് രക്ഷിതാക്കള്‍ ഭീമാഹര്‍ജി തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് പരാതി അയച്ചിരുക്കുകയാണ്. ഭാവിയില്‍ മറ്റൊരു സ്കൂളിലും ഇത്തരം പ്രവര്‍ത്തനം ആവര്‍ത്തിക്കാതിരിക്കാന്‍ ഡിപിഐയും ഡിഡിയും നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: