തിരുവനന്തപുരം: കെപിഎംഎസ് തിരുവനന്തപുരം ജില്ലയുടെ സംയുക്തയോഗം സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ പി.പി.വാവ ഉദ്ഘാടനം ചെയ്തു. സമത്വമുന്നേറ്റ യാത്രയുടെ വിജയം കണ്ട ഇടതു വലതു നേതാക്കള്‍ തങ്ങളുടെ കാല്‍ച്ചുവട്ടിലെ അണികള്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകി പോകുന്നതുകൊണ്ടാണ് യാത്രയ്ക്കെതിരെ പിച്ചുംപേയും പറയുന്നതെന്ന് ഡോ പി.പി. വാവ പറഞ്ഞു.
സമത്വമുന്നേറ്റയാത്ര ഡിസംബര്‍ 4ന് ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. യാത്രയിലുടനീളം അനുഗമിക്കുന്നതിനും 5ന് ശംഖുംമുഖത്ത് നടക്കുന്ന മഹാസംഗമത്തില്‍ ജില്ലയിലുള്ള അനുഭാവികളും പ്രവര്‍ത്തകരും നേതാക്കളും അടക്കമുള്ള 25000 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ചെറുവയ്ക്കല്‍ അര്ജ്ജുനന് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി മദനന് മാധവപുരം സമത്വമുന്നേറ്റയാത്രയെ സ്വീകരിക്കാന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
യോഗത്തില്‍ ജില്ലാ ട്രഷറര്‍ പേരേക്കോണം വിജയന്, ജില്ലാ ഭാരവാഹികളായ മുടവൂര്‍പ്പാറ കെ. ചെല്ലപ്പന്, പട്ടം വി. സുരേന്ദ്രന് വിവിധ യൂണിയന് കമ്മറ്റി നേതാക്കളായ ശിവന് എംഎസ്കെ നഗര്‍, കൈമനം ദീപുരാജ്, സണ്ണി എം. ചാരുപാറ, കണ്ടല സുരേഷ്, കുളത്തൂര്‍ വിദ്യാധരന്, അനീഷ് കുഴിവിള, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ മേലാങ്കോട് ബിജു, വിളപ്പില്‍ശാല സന്തോഷ്, മഹിളാ ഫെഡറേഷന് ജില്ലാ സെക്രട്ടറി എ.ആര്. നീനാമ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: