പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ നിര്‍ഝരി നാട്യ ദൃശ്യ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്രസ്തുമസ് അവധിക്കാലത്ത് ഭരതനാട്യം, നാടകം, നിശ്ചല ഛായാഗ്രഹണം എന്നിവയ്ക്കായി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നു.
നാടകം, ഭരതനാട്യം ശില്‍പ്പശാലകള്‍ ഡിസംബര്‍ 19, 20, 21 തീയ്യതികളിലും ഫോട്ടോഗ്രാഫി ഏകദിന ശില്‍പ്പശാല ഡിസംബര്‍ 21 നും പടിഞ്ഞാറത്തറ ജി. എല്‍. പി സ്കൂളില്‍ വെച്ച് നടക്കും.
കേരള കലാമണ്ഡലം ഭരതനാട്യ അധ്യാപിക കലാമണ്ഡലം സുജാത, പ്രമുഖ നാടക കലാകാരന് ഫിറോസ് ഖാന്, പ്രശസ്ത നിശ്ചല ഛായാഗ്രാഹകന്‍ നന്ദകുമാര്‍ മൂടാടി എന്നിവര്‍ യഥാക്രമം നൃത്തം, നാടകം, ഫോട്ടോഗ്രാഫി ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും.
2 വര്‍ഷമെങ്കിലും ഭരതനാട്യം അഭ്യസിച്ചിട്ടുള്ള കുട്ടികള്‍ക്കാണ് നൃത്തക്യാമ്പില് പ്രവേശനം ലഭിക്കുക. 13 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫോട്ടോഗ്രാഫി ക്യാമ്പില്‍ പങ്കെടുക്കാം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറി, നിര്‍ഝരി ഫൗണ്ടേഷന്, പടിഞ്ഞാറത്തറ പി.ഒ എന്ന വിലാസത്തില്‍ ഡിസംബര്‍ 12നകം അപേക്ഷ അയക്കേണ്ടതാണ്.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ 9447918995, 9961620797, 9446695546, 9497833235
പ്രതികരിക്കാൻ ഇവിടെ എഴുതുക: