.
കല്‍പ്പറ്റ:റവന്യു ക്വാറികളില്‍ നിന്ന് റവന്യു പാട്ടം പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം.അമ്പലവയല്‍ വില്ലേജ് ഓഫീസര്‍ എ വി ബാബുവിനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്. ജില്ലാ കളക്ടറുടെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് വില്ലേജ് ഓഫീസര്‍ എ വി ബാബുവിനെതിരെ വകുപ്പ് തല നടപടി കൊക്കൊണ്ടത്. ഇദ്ദേഹത്തെ സ്ഥലം മാറ്റിക്കൊണ്ട് ജില്ലാ കളക്ടര്‍ കഴിഞ്ഞയാഴ്ചയാണ് ഉത്തരവിട്ടത്. ബാണാസുരസാഗര്‍ ഡാമിന്റെ ഡാം അക്വസിഷന്‍ ഓഫീസിലേക്കാണ് ബാബുവിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങളും പരാതികളും ലഭിച്ചിട്ടുള്ളതായി റെവന്യുവൃത്തങ്ങള് അറിയിച്ചു. റെവന്യു പാട്ടമായി ക്വാറി നടത്തിപ്പുകാരില്‍ നിന്ന് ഒരു ടിപ്പര്‍ കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് ആയിരം രൂപ വീതം പിരിച്ചെടുക്കാനാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ മാസത്തില്‍ ബത്തേരി തഹസില്‍ദാര്‍ക്കാണ് ഉത്തരവ് നല്‍കിയത്. താലൂക്കിലുള്ള റെവന്യു ക്വാറികളില്‍ നിന്ന് പാട്ടത്തുകയായി ഒന്നരകോടിയോളം രൂപയാണ് പിരിച്ചെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 2014 ഫെബ്രുവരിയിലെ ഉത്തരവനുസരിച്ച് മുന്‍കാല പ്രാബല്ല്യത്തോടെ ആയിരം രൂപ പിരിച്ചെടുക്കേണ്ടിയിരുന്നിടത്ത് വില്ലേജ് ഓഫീസര്‍ ഉത്തരവിറങ്ങുന്നതിന് മുമ്പുണ്ടായിരുന്ന പന്ത്രണ്ട് രൂപ അമ്പത് പൈസ പ്രകാരമാണ് പാട്ടം പിരിച്ചത്. ആയിരം പാട്ടത്തുക കൂടി ഈടാക്കിയാണ് ക്വാറി ഉത്പന്നങ്ങള്‍ ക്വാറി നടത്തിപ്പുകാര്‍ ആവശ്യക്കാര്‍ക്ക് നല്കി വരുന്നത്. പാട്ടത്തുക കുറയ്ക്കണമെന്ന് ക്വാറി നടത്തിപ്പുകാരും ഉപഭോക്താക്കളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: