നെടുമങ്ങാട്: സര്‍വ്വശിക്ഷ അഭിയാന് കേരളത്തിന്റെ സ്റ്റാളില്‍ കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ച് ഹൈഡ്രോളിക് ക്രെയിന്‍. പിഎച്ച്എംകെഎംവി എച്ച്എസ്എസ് പനവൂറിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് ഉപയോഗശൂന്യമായ ആറ് സിറിഞ്ചുകള്‍ ഉപയോഗിച്ച്് ക്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തോളമുള്ള ശ്രമഭലമായാണ് ക്രെയിന്‍ പൂര്‍ത്തികരിച്ചത്. രണ്ട് സിറിഞ്ച് കൊണ്ട് ആദ്യം നിര്‍മ്മിച്ച ക്രെയിനിന് നിരവധി അപാകതകളും പരിമിതികളും ഉണ്ടായിരുന്നു. ഇവയെല്ലാം
പരിഹരിച്ചാണ് ഹൈഡ്രോളിക് ക്രെയിന്‍ ഇന്ന് കാണുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആറു സിറിഞ്ചുകളെയും ഒരു ട്യൂബ് കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ട്യൂബിനുള്ളില്‍ വെള്ളം നിറച്ചിട്ടുണ്ട്. സിറിഞ്ച് വൈപ്പ് ചെയ്യുന്ന നിലക്ക് ക്രെയിന്‍ ചലിച്ചു തുടങ്ങും. ക്രെയിനിനെ നിയന്ത്രിക്കാനും സിറിഞ്ച് ഉപയോഗിക്കും. ഇതിനെല്ലാം വിട്ടുകാരുടെയും അദ്ധ്യാപകരുടെയും പൂര്‍ണ പിന്തുണ ചുള്ളിമാനൂര്‍ ആറ്റൂര്‍ സ്വദേശിയായ മുഹമ്മദിന് ഉണ്ടായിരുന്നു. അച്ഛന് മുഹമ്മദ് ഷാജിയും അമ്മ ഷാമിലയുമാണ്.
മുഹമ്മദിന്റെ സ്കൂളിലെ മറ്റുകൂട്ടുകാരും അവരവര്‍ നിര്‍മ്മിച്ച ഉത്പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. നൗഫല്‍ .എന്‍.എസ് ആധുനിക വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് സംവിധാനങ്ങളും പഴയ വീടുകളില്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കിനെ കുറിച്ചും പ്രതിപാദിച്ചു. യാസീന്‍, ഷിബു എന്നിവര്‍ കാറ്റാടിയന്ത്രത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് പ്രദര്‍ശിപ്പിച്ചത്. അബ്ദുള്‍ ബാസിന് മിനിമോട്ടോറുമായാണ് പ്രദര്‍ശനത്തിന് എത്തിയത്.
മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം ഗവ. എല്‍പിഎസ് പനയമുട്ടം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സ്നേഹാദരം എന്ന പുസ്തകം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സ്മരണിക എന്ന പുസ്തകം, ജിഎല്‍പിഎസ് കൊല്ലയിലെ വിദ്യാര്‍ത്ഥികള്‍ വൃദ്ധരേയും രോഗികളെയും സഹായിക്കുന്നതിനായി രൂപീകരിച്ച സ്നേഹാമൃതം എന്ന പദ്ധതിയിലൂടെ സഹായം ലഭിച്ചവരുടെ ചിത്രങ്ങള്‍ കൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനം, കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, ഉഴമലക്കല്‍ ആനാട് എല്‍പിഎസ്സിലെ കുട്ടികളുടെ റേഡിയോ പരിപാടിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് സര്‍വ്വശിക്ഷ അഭിയാമിന്റെ സ്റ്റാള്‍. അതു കൊണ്ട് തന്നെ മറ്റു സ്റ്റാളുകളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: