എസ്.ജെ. ഭൃഗുരാമന്‍
നെടുമങ്ങാട്: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെകീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തിലുള്ള മൂന്നുദിവസത്തെ പൊതുജനസമ്പര്‍ക്ക പരിപാടിക്കു തുടക്കംകുറിച്ചു. കേന്ദ്രപദ്ധതികളെക്കുറിച്ചു ബോധവല്‍ക്കരണം നടത്താനും അതുവഴിവികസനത്തെക്കുറിച്ചുള്ള തിരിച്ചറിവോടുകൂടിയ മുന്നേറ്റം സുസാധ്യമാക്കാനും പൊതുജന സമ്പര്‍ക്കപരിപാടി സഹായകമാകും. മുനിസിപ്പല്‍ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭാകൗണ്സിലര് ജെ.കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി നഗരങ്ങള്‍ വിട്ടുഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയെന്ന ലക്ഷ്യത്തോടെയാണു പൊതുജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പി.ഐ.ബി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.എം. രവീന്ദ്രന് വ്യക്തമാക്കി. ജനങ്ങള്ക്കുഗുണം ചെയ്യണമെങ്കില്‍ ഓഫീസുകളിലിരുന്നു പദ്ധതികളെക്കുറിച്ചു വിശദീകരിച്ച നല്കിയതുകൊണ്ടായില്ലെന്ന തിരിച്ചറിവാണ് ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു പിന്നില്‍. വിവിധമേഖലകളിലെ വിദഗ്ധരും സാധാരണക്കാരും തമ്മിലുള്ള സമാഗമത്തിനു വേദിയൊരുക്കുകയാണ ്ഉദ്ദേശ്യം. കുട്ടികള്‍ ഉള്പ്പെടെസമൂഹത്തിലെ എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണു പരിപാടിക്കു രൂപം നല്‍കിയിട്ടുള്ളതെന്നും രവീന്ദ്രന് പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെകീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തി നെടുമങ്ങാട് സംഘടിപ്പിച്ച പൊതുജന സമ്പര്‍ക്ക പരിപാടി നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് ഉദ്ഘാടനം ചെയ്യുന്നു. കെ.എം. രവീന്ദ്രന് സമീപം
കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചു കൃത്യതയോടെ മനസ്സിലാക്കാന്‍ സിവില്‍സര്‍വീസ് പരീക്ഷാതയ്യാറെടുപ്പുവേളയില് പി.ഐ.ബി. പത്രക്കുറിപ്പുകള്‍ ഏറെസഹായകമായിരുന്നുവെന്നു അസിസ്റ്റന്റ്കളക്ടര് അഫ്സാന പര്‍വീണ്‍ ചൂണ്ടിക്കാട്ടി. ആകാശവാണി ചെന്നൈയിലെ ന്യൂസ്ഡയറക്ടര്‍ വി.പളനിച്ചാമിആശംസകള് നേര്‍ന്നു.
പി.ഐ.ബിയുടെ പൊതുജനസമ്പര്‍ക്ക പരിപാടി ്സമൂഹത്തിന്റേതാണെന്ന് ആകാശവാണി ഡയറക്ടര്‍ ആര്.സി.ഗോപാല്ചൂണ്ടിക്കാട്ടി. മറ്റു മാധ്യമങ്ങള്ചെയ്യാത്ത സേവനമാണു ഗവണ്മെന്റ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് ദൂരദര്ശന് പ്രോഗ്രാംഡയറക്ടര് ജി.സാജന് പറഞ്ഞു. സ്വച്ഛ് ഭാരത്ഉള്പ്പെടെയുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ്അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് നെടുമങ്ങാട് നഗരസഭ സെക്രട്ടറി എസ്.ജഹാംഗീര്‍ വ്യക്തമാക്കി.
സ്ത്രീശക്തികൊണ്ടാണു കേരളം പുരോഗമിക്കുന്നതെന്ന് ഡയരക്ടറേറ്റ്ഓഫ് ഫീല്‍ഡ് പബ്ലിസിറ്റിഅസിസ്റ്റന്റ്ഡയറക്ടര് കെ.എ. ബീന പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളെ സമൂഹത്തിലേക്കെത്തിക്കാന്‍ എളുപ്പം സാധിക്കുകസ്ത്രീകളെ ബോധവല്ക്കരിക്കുന്നതിലൂടെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പി.ഐ.ബി. ഡെപ്യൂട്ടിഡയറക്ടര്‍ ഡോ. നീതുസോണസ്വാഗതവും അസിസ്റ്റന്റ്ഡയറക്ടര് എന്‍.ദേവന് നന്ദിയും പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നെടുമങ്ങാട് ഗവ. ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുനിന്ന് സ്കൂള്‍കുട്ടികളും അംഗന്‍വാടി പ്രവര്‍ത്തകരും നാട്ടുകാരും അണിനിരന്ന റാലിനടന്നു. വിവിധ കേന്ദ്രപദ്ധതികളുടെ പേരുകളുള്ള പ്ലക്കാഡുകളുമായാണു കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റാലി. മുനിസിപ്പല്‍സെക്രട്ടറി എസ്.ജഹാംഗീര്‍ റാലി ഫഌഗ്ഓഫ്ചെയ്തു.
പൊതുജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ചു നടക്കുന്ന പ്രദര്ശനംനഗരസഭ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്സ്ഥാപനങ്ങളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നാല്പതോളം സ്റ്റാളുകളാണു പ്രദര്‍ശനത്തിലുള്ളത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെവിവിധ മാധ്യമവ ിഭാഗങ്ങളായ ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി, ഡി.എ.വി.പി., ആകാശവാണി, ദൂരദര്ശന്, ഫിലിംസ്ഡിവിഷ്, സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷന് തുടങ്ങിയവയുടെയും ജില്ലാ ഭരണകൂടം, നെടുമങ്ങാട് നഗരസഭ എന്നിവയുടെയും സഹകരണത്തോടെയാണു പൊതുജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: