പത്തനംതിട്ട: കാടിന്റെ മക്കളോട് കനിവ്കാട്ടി കുരുന്നുകളെത്തി.ശബരിമല , മൂഴിയാര്‍ വനമേഖലകളില്‍ അധിവസിക്കുന്ന വനവാസി കുടുംബങ്ങളുടെ ദുരിതാവസ്ഥ മനസ്സിലാക്കിയ പത്തനംതിട്ട അമൃതവിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരുമാണ് സഹായഹസ്തവുമായി വനവാസി ഊരുകള്‍ സന്ദര്‍ശിച്ചത്. 25കുട്ടികളും 15 അദ്ധ്യാപകരുമടങ്ങിയ സംഘം സ്കൂള്‍ പ്രിന്സിപ്പാള്ബ്രഹ്മചാരിണി സേതുമാധവന്റേയും വൈസ് പ്രിന്‍സിപ്പാള്‍ സുമംഗല ഹരിദാസിന്റേയും നേതൃത്വത്തിലാണ് കഴിഞ്ഞദിവസം വനവാസി ഊരുകളിലെത്തി ഭക്ഷണ വിഭവങ്ങള്‍ കൈമാറിയത്. അമൃതം ക്ലബ്ബിന്റെ പ്രവര്‍ത്തനമായി സമാഹരിച്ച 300 കിലോ അരിയും 80 കിലോ പയറുമാണ് 40 ഓളം കുടുംബങ്ങള്‍ക്കായി നല്‍കിയത്. മാര്‍ഗ്ഗമദ്ധ്യേ കൂനങ്കര മണികണ്ഠനാശ്രമവും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: