Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഭരണാനുമതി ലഭിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പേങ്ങാട്ടു കടവ് പാലം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പൊതുമരാമത്ത് വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:39 pm IST
in Pathanamthitta

സതീഷ്‌കുമാര്‍.ആര്‍

വടശ്ശേരിക്കര: ഭരണാനുമതി ലഭിച്ചു നാല് വര്‍ഷം കഴിഞ്ഞിട്ടും പേങ്ങാട്ടു കടവ് പാലം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വടശ്ശേരിക്കരയെ പള്ളിക്കമുരുപ്പ് ‘ഭാഗവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഏക മാര്‍ഗ്ഗമാണ് കല്ലാറിന് കുറുകെയുള്ള പേങ്ങാട്ടു കടവ് പാലം.മകര സംക്രമ ദിവസം പൊന്നമ്പലവാസന് ചാര്‍ത്തുന്നതിനുള്ള തിരുവാഭരണം കടന്നു വരേണ്ടത് ഈ പാലം വഴിയാണ്. പരമ്പരാഗത തിരുവാഭരണ പാത എന്നത് കൂടാതെ ഇടക്കുളം വടശ്ശേരിക്കര സമാന്തര പാതയായും ഇതു നിര്‍ണ്ണയിച്ചിരിക്കുന്നു .

പാലം നിര്‍മിതിക്കായി മൂന്നു കോടി രൂപയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് ആണ് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. 2011 നവംബര്‍ മാസം ഏഴാം തീയതി ഭരണാനുമതി ലഭിച്ചു. ഉത്തരവ് പ്രകാരം മൂന്നു കോടി പത്തു ലക്ഷം രൂപക്ക് സാങ്കേതികാനുമതിയും ലഭിച്ചു. 26.60 മീറ്റര്‍ വീതമുള്ള മൂന്നു സ്പാനുകള്‍ ഉള്‍പടെ 79.80 മീറ്റര്‍ നീളവും, 4.25 മീറ്റര്‍ ക്യാര്യേജ് വേയോടു കൂടി 5.15 മീറ്റര്‍ വീതിയുമാണ് പാലത്തിനു നിശ്ചയിച്ചതും, അനുമതി ലഭിച്ചതും. എസ്റ്റിമേറ്റ് നിരക്കില്‍ നിന്നും 3.01ശതമാനം കുറഞ്ഞ തുകക്ക് തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പിനി കരാര്‍ ഏറ്റെടുത്തു. ഒന്നര വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. ‘ഭരണാനുമതി ലഭിച്ചതിനു ശേഷം നാലാമത്തെ മകര വിളക്കാണ് കടന്നു വരുന്നത്. പണി പൂര്‍ത്തിയാക്കി പാലം ഔദ്യോഗികമായി തുറന്നു കൊടുക്കാന്‍ ഇതുവരെ ബന്ധപെട്ടവര്‍ക്കു കഴിഞ്ഞിട്ടില്ല.

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിവസം രാവിലെ ഇടക്കുളം അയ്യപ്പ ക്ഷേത്രത്തില്‍ എത്തിയതിനു ശേഷം കുളിക്കുന്നതിനും പൗരസമൂഹം ഒരുക്കുന്ന പ്രാതല്‍ കഴിക്കുന്നതിനുമായി പേടകങ്ങള്‍ പേങ്ങാട്ടു കടവിലാണ് ഇറക്കി വയ്‌ക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ടു കുളിക്കടവും ഇല്ലാതായി. ഇതിനു വേണ്ട പകരം സംവിധാനങ്ങളുടെ ഒരുക്കങ്ങളും എങ്ങുമെത്തിയിട്ടില്ല.

പാലത്തിന്റെ ഇതുവരെയുള്ള നിര്‍മാണത്തില്‍ അപാകതകളുണ്ടെന്നും ആക്ഷേപമുണ്ട്. നിര്‍ദ്ദിഷ്ട പ്ലാനില്‍ നിന്നും ഏറെ വ്യതിചലിച്ചാണ് പണികള്‍ നടന്നിട്ടുള്ളത് എന്ന് വിവരാവകാശ രേഖകളും വ്യക്തമാക്കുന്നു. അശാസ്ത്രീയമായ നിര്‍മാണ രീതി കാരണം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും വ്യത്യസ്ത ദിശകള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. നിര്‍മാണത്തിനുപയോഗിച്ച സാധന സാമഗ്രികളുടെ അനുപാതത്തിലും സംശയം ഉന്നയിക്കുന്നവരുണ്ട്. അപ്രോച്ച് റോഡിന്റെ വീതി പിഡബ്ല്യുഡിഅധികൃതര്‍ അളന്നു തിട്ടപെടുത്തിയിരുന്നത് എട്ടു മീറ്റര്‍ വരയാണ്. ‘ഭരണതലത്തില്‍ സ്വാധീനമുള്ള ചില ആളുകളുടെ ‘ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടി 5.5 മീറ്റര്‍ വീതിയില്‍ പണി പൂര്‍ത്തിയാക്കി ഉത്ഘാടന കര്‍മം നിര്‍വഹിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്ന പരാതിയും നാട്ടുകാര്‍ പറയുന്നു. ‘ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിക്കാതിരിക്കുന്നതിലും ഏറെ ദുരൂഹതകള്‍ ആരോപിക്കപെടുന്നു.

പാലം പണികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സമര പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ചു നിര്‍ദ്ദിഷ്ട എട്ടു മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡ് നിര്‍മിച്ചു പാത ഗതാഗത യോഗ്യമാക്കുന്നത് വരെ സമര രംഗത്തു തുടരുമെന്ന് ബിജെപിപഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുരേഷ് ചമ്പോന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.