കല്‍പ്പറ്റ : കേരളാ ഗ്രാമീണ്‍ ബാങ്ക് മാന്യത പാലിക്കണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കണിയാമ്പറ്റയിലെ കേരളാ ഗ്രാമീണ ബാങ്കില്‍ നിന്നും വായ്പയെടുത്ത വ്യക്തിയുടെ മരണശേഷം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തുക അടച്ചിട്ടും പണയാധാരം തിരികെ നല്‍കുന്നതിനുപകരം കുടുംബത്തിനെതിരെ ജപ്തി നടപടികള്‍ക്ക് തുനിഞ്ഞ ബാങ്കിന്റെ നടപടി അപഹാസ്യമാണെന്നും ഭാരതീയ ജനതാപാര്‍ട്ടി കുറ്റപ്പെടുത്തി.
മങ്കുടിയില്‍ തോമസ് എന്ന വ്യക്തിക്കെതിരെയാണ് ബാങ്ക് അധികൃതര്‍ ഇത്തരം നടപടികള്‍ക്ക് തുനിഞ്ഞത്. ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര വകുപ്പ് മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും യോഗം അറിയിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. കെ.സദാനന്ദന്, പി.ജി.ആനന്ദ്കുമാര്‍, പള്ളിയറ മുകുന്ദന്, ആരോട രാമചന്ദ്രന്, എ.രജിത്കുമാര്‍, കെ.എം.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: