നാരീപൂജ 18ന്
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതീ ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് ഉത്സവം ഡിസംബര്‍ 17 മുതല്‍ 28 വരെ നടക്കും. പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസംബര്‍ 17 ന് കൊടികയറ്റു നടക്കും. ഡിസംബര്‍ 18-നാണ് നാരീപൂജ. നാരീപുജ ഉദ്ഘാടനം കോട്ടയം അസി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. നിര്‍വഹിക്കും. കലശവും തിരുവാഭരണ ഘോഷയാത്രയും ഡിസംബര്‍ 27-നാണ്.
പന്ത്രണ്ട് നോയമ്പ് കാലത്ത് ശബരിമലയിലേയ്‌ക്ക് എന്നപോലെ കെട്ടുമുറുക്കി ഈ സര്‍വ്വമത തീര്‍ഥാടന കേന്ദ്രത്തിലേയ്‌ക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മനോജിംഗ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരിയുടെ ശക്തമായ ഭരണസാരഥ്യം ക്ഷേത്രത്തെ വികസനത്തിന്റെ പടവുകള്‍ താണ്ടാന്‍ സഹായിക്കുന്നു.
















