കല്‍പ്പറ്റ :വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് സ്വകാര്യ ബസുകള്‍ ഇന്നലെമിന്നല് പണിമുടക്ക് നടത്തി. ആദ്യം മാനന്തവാടി-പടിഞ്ഞാറത്തറ റൂട്ടിലായിരുന്നു ഓട്ടം നിര്‍ത്തിയത്.തുടര്‍ന്ന് മറ്റു റൂട്ടുകളിലും ജീവനക്കാര്‍ പണിമുടക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു.
പിണങ്ങോട്ഡബ്ല്യു.ഒ.എച്ച്.എസ്.എസ് വിദ്യാര്‍ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസംവൈകുന്നേരം ആറ് മണിയോടെ കല്‍പ്പറ്റ ബസ്സ്റ്റാന്‍ഡില്‍ വെച്ചുണ്ടായ തര്‍ക്കമാണ് പിന്നീട്കയ്യാങ്കളിയിലെത്തിയത്. ബസ് ഡ്രൈവറെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചു.തലേദിവസം ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് വീണ്ടും സ്റ്റാന്‍ഡിലും ബഹളമുണ്ടായത്. ഇതോടെകുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ ബഇന്നലെപടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടില്‍ ഓട്ടം നിര്‍ത്തുകയായിരുന്നു. രക്ഷിതാക്കളും ജീവനക്കാരും തമ്മില്ഇന്നലെ വീണ്ടും പ്രശ്നമുണ്ടായി. ഇതോടെ ഉച്ചയോടെ മറ്റു റൂട്ടുകളിലും ബസുകള്പണിമുടക്കി. മിന്നല്‍ പണിമുടക്കായതോടെ വിവിധയിടങ്ങളിലേക്കുള്ള യാത്രക്കാര്‍ തീര്‍ത്തും വലഞ്ഞു.എല്ലാകെ.എസ്.ആര്.ടി.സി ബസുകളിലും വന്‍ തിരക്കായിരുന്നു. വിദ്യാര്ഥികളടക്കമുള്ളവര്ക്ക്ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ബസ് ജീവനക്കാര്കല്പ്പറ്റ പൊലിസില്‍ പരാതി നല്കി.
വൈകുന്നേരം കല്‍പ്പറ്റ സി.ഐ കെ പി സുനില്കുമാറിന്റെനേതൃത്വത്തില് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്വലിക്കാന്തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ നല്കിയ കേസ് ഒത്തുതീര്പ്പാക്കാനുംചര്ച്ചയില് ധാരണയായി.
മിന്നല്‍ പണിമുടക്ക് നടത്തിയ ബസ് ജീവനക്കാര്ക്കെതിരെനടപടിയെടുക്കുമെന്ന് ആര്.ടി.ഒ പി എ സത്യന് അറിയിച്ചു. മിന്നല്‍പണിമുടക്ക് നടത്തരുതെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. മുന്‍പ് ഇത്തരത്തില്ജീവനക്കാര് യാതൊരു മുന്നറിയിപ്പുമില്ലാതെ പണിമുടക്കിയത്യാത്രക്കാരെ വലച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മിന്നല്‍ പണിമുടക്ക്നടത്തരുതെന്ന് ആര്.ടി.ഒ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇന്നലെവിദ്യാര്ത്ഥികളുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്മുന്നറിയിപ്പില്ലാതെ പണിമുടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: