പനമരം : പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രത്തിനായി ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച കെട്ടിടം കാടുമൂടിനശിക്കുന്നു. ജില്ലാ പഞ്ചായത്ത് പനമരത്ത് സ്ഥാപിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ സ്ത്രികളുടെ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി.
വയല്‍ നികത്തിയാണ് ഇവിടെ കെട്ടിടം പണിതത്. തീര്‍ത്തും അനുയോജ്യമല്ലാത്ത സ്ഥലമായിട്ടുകൂടി രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമാണ് ഇതിന്റെ നിര്‍മ്മാണാനുമതി കിട്ടിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
മഴക്കാലം വരുമ്പോള്‍ കെട്ടിടം നില്ക്കുന്ന പ്രദേശം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. കാടുപിടിച്ചു കിടക്കുന്ന ഇവിടമിപ്പോള്‍ നാട്ടുകാര്‍ പോത്തിനെ കെട്ടാനുള്ള തൊഴുത്തായിട്ടാണ് ഉപയോഗിക്കുന്നത്. ആദിവാസികള്‍ക്കായി മുടക്കുന്ന ഫണ്ടുകള്‍ അവര്‍ക്ക് എത്രത്തോളം ഗുണകരമാവുന്നുണ്ട് എന്നതിന് ഒരുത്തമ ഉദാഹരണമാകുകയാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: