തുറവൂര്‍: പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതാവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് പരാതി. മരുമകനും യുവതിയും അറസ്റ്റില്‍. കേരള സ്റ്റേറ്റ്‌പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അരൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍.രാജുവിനെയാണ്കുടുംബ വഴക്കിനെത്തുടര്‍്ന്ന് കോടംതുരുത്തിലെ വീടിന് സമീപമുള്ള പാടത്ത് മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്.
മകളുടെ ഭര്‍ത്താവ് കാസര്‍ഗോഡ് സ്വദേശിയും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സൂപ്രണ്ടുമായ സജീവനേയും ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതിയേയുമാണ് കുത്തിയതോട് പോലീസ് കസ്റ്റഡയിലെടുത്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
















