പുളിക്കല്‍: ചുംബന സമരത്തിന് പിന്നിലെ അസന്മാര്‍ഗീയത പുറത്തായെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പ്രകാശ്ബാബു. ഇതിനെതിരെ യുവമോര്‍ച്ച നടത്തിയ സമരമായിരുന്നു ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ചെറുകാവ് പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ചയുടെ സമരത്തെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ യുവമോര്‍ച്ചയുടെ സമരത്തിന്റെ സത്യം കേരളം മനസിലാക്കി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വിപിന്‍ കന്നിയാളി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ബാദുഷാ തങ്ങള്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്, ബിജെപി കൊണ്ടോട്ടി പ്രസിഡന്റ് ചമ്മിനി ബാലകൃഷ്ണന്, കെ.ബിജേഷ്, ജനപ്രതിനിധികളായ അജിത കല്ലട, രാധാമണി ടീച്ചര്‍, അജിത്ത് പുന്നശ്ശേരി, ചൈത്ര സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: