വെള്ളറട: വെള്ളറട സിഐ വി.ടി. രാസിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സിഐടിയു അംഗമായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മണിവിള പാക്കോട്ടുകോണം മേക്കിന്‍കര പുത്തന്‍വീട്ടില്‍ സുരേഷി(29)നെയാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11 മണിയോടെ മാരായമുട്ടത്തിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ട 4 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുന്നത്തുകാല്‍ ജംഗ്ഷനില്‍ നടുറോഡില്‍ ഡ്രൈവറില്ലാതെ ഓട്ടോ നിറുത്തിയിരിക്കുന്നത് പരിശോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് സിഐക്ക് അപകടമുണ്ടാകുന്നത്. സുരേഷ് വേഗത്തില്‍ ഓട്ടോ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സിഐ ഓട്ടോയില്‍ പിടിച്ചിരുന്നു. എന്നാല്‍ 200 മീറ്ററോളം ദൂരം റോഡിലൂടെ സിഐയെ വലിച്ചിഴച്ച ഓട്ടോ മുന്നോട്ടുപോയി. തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. പ്രതി സംഭവ സമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. പരിക്കേറ്റ സിഐ രാസിത്തിനെ കാരക്കോണത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐടിയുവിലെ സജീവ അംഗമായ ഇയാളെ മുമ്പ് കഞ്ചാവ് കേസില്‍ കസ്റ്റയിഡിലെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പാറശാല സിഐ ചന്ദ്രകുമാര്‍, വെള്ളറട എസ്ഐ ഷിബു, ആര്യങ്കോട് എസ്ഐ നിയാസ്, എഎസ്ഐ ഗോപകുമാര്‍, എച്ച്സിമാരായ സെന്തില്‍, ഹെന്റേഴ്സണ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: