തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി കൊണ്ടുവന്ന ഓപ്പറേഷന് അനന്ത പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കൂട്ട ഉപവാസം. വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ കിഴക്കേക്കോട്ടയിലെ ഇ.കെ. നായനാര്‍ പാര്ക്കിന് സമീപം നടക്കുന്ന ഉപവാസസമരം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ 11 മാസമായി നഗരത്തിലൂടെയുള്ള യാത്ര ദുഷ്കരമാണ്. നഗരവികസനത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട, തമ്പാനൂര്‍ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുന്നതിനു വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെയും ജില്ല കളക്ടറുടെയും നേതൃത്വത്തില്‍ ഓപ്പറേഷന് അനന്ത ആരംഭിക്കുന്നത്. എന്നാല്‍ നിര്‍മാണ ജോലികള്‍ നിലച്ചിരിക്കുകയാണിപ്പോള്‍. പഴയ ഓടകളില്‍ ചിലത് തുറന്നും ചിലത് നികത്തിയും റോഡ് താറുമാറാക്കിയിരിക്കുകയാണ്. കൃത്യമായ മാസ്റ്റര്‍പ്ലാന്‍ ഇല്ലാതെയാണ് ഓപ്പറേഷന് അനന്ത ആരംഭിച്ചത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ട് ഒടുവില്‍ ഗതാഗതക്കുരുക്കുകളിലേക്കെത്തിയിരിക്കുകയാണ്. 30 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ 24 കോടിയിലേറെയും ചെലവഴിച്ചു.
ചെലവഴിച്ച തുകയുടെ കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. ജനങ്ങളുടെ പണമുപയോഗിച്ച് എന്ത് ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഉദ്യോഗസ്ഥര്‍ക്ക്. സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കുന്നുമില്ല. പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയാണ് ഓപ്പറേഷന് അനന്ത ആരംഭിക്കുന്നത്. അനന്ത ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ ഏഴ് അപകടമരണങ്ങളാണ് ഇവിടെയുണ്ടായത്. ശബരിമലതീര്ഥാടകരും കഷ്ടപ്പെടുകയാണ്. പഴവങ്ങാടി, പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരാണ് ബുദ്ധിമുട്ടുന്നത്. തകരപ്പറമ്പ് പാലത്തിന്റെ നിര്മാണശേഷം നടപ്പാക്കിയ അശാസ്ത്രീയമായ ഗാതഗതപരിഷ്കാരങ്ങളും ജനങ്ങളെ വലയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: